Entertainment
സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു
Entertainment

സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു

Web Desk
|
21 Jun 2021 7:05 AM GMT

ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയതായി സഹോദരി അറിയിച്ചു

ഡെങ്കിപ്പനിയെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയതായി സഹോദരി അറിയിച്ചു.

'അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ മുറിയിലേക്ക് മാറ്റി. ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ചേച്ചിയുടെ നില വളരെ ഗുരുതരമായിരുന്നു. ഞങ്ങളും ആശങ്കയിലായിരുന്നു. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര്‍ പ്രാര്‍ഥിച്ചു, സോഷ്യല്‍ മീഡിയയില്‍ വന്ന സന്ദേശങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള നന്ദി ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും പ്രാര്‍ഥനകള്‍ക്കും നന്ദി'– സഹോദരി ഫേസ് ബുക്കില്‍ കുറിച്ചു.

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെ തുടർന്നാണ് സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര 2012ൽ ഫ്രൈഡേ എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് നിര്‍മ്മാണ രംഗത്തേക്ക് കടന്നത്. അഭിനയത്തിലും സജീവമായി. ആമേൻ, സഖറിയയുടെ ഗർഭിണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹ ശേഷമാണ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.

Update :After spending 5 critical days in the ICU today chechi (Sandra) has been moved to her regular room .She is lot...

Posted by Sandra Thomas on Sunday, June 20, 2021

Similar Posts