Entertainment
GraceAntonyinBrahmapuramfiredisaster, GraceAntony, filmstarsinBrahmapuramfiredisaster
Entertainment

ശ്വാസംമുട്ടൽ, തല പൊളിയുന്ന വേദന; പത്തു ദിവസമായി ഞങ്ങൾ അനുഭവിക്കുകയാണ്‌-ഗ്രെയ്‌സ് ആന്‍റണി

Web Desk
|
12 March 2023 10:58 AM GMT

''ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യനു വേണ്ടത് ശ്വാസംമുട്ടിച്ചു കൊല്ലില്ലെന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടി.''

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്പുക ദുരന്തത്തിൽ പ്രതികരണവുമായി നടി ഗ്രെയ്‌സ് ആന്റണി. കഴിഞ്ഞ പത്തു ദിവസമായി ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കഴിയുന്നതെന്ന് താരം പറഞ്ഞു. ഒന്നും കിട്ടിയില്ലെങ്കിലും ശ്വാസംമുട്ടിച്ചു കൊല്ലില്ലെന്നുള്ള ഉറപ്പാണ് മനുഷ്യനു വേണ്ടത്. ഇപ്പോൾ അതും പോയിക്കിട്ടിയിരിക്കുകയാണെന്നും അവർ പറഞ്ഞു.

പുക ആരംഭിച്ചതുമുതൽ എനിക്കും വീട്ടിലുള്ളവർക്കും ചുമ തുടങ്ങി. പിന്നെ ശ്വാസംമുട്ടലായി. കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദനയായി. നീണ്ട പത്തു ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്-ഗ്രെയ്‌സ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ലോകത്ത് എന്ത് പ്രശ്‌നം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്‌നെസ് എന്നു പറഞ്ഞു പ്രതികരിക്കുന്നവർക്ക് ഒന്നും പറയാനില്ലേയെന്നും എല്ലാവരും പുകയടിച്ച് ബോധം കെട്ടിരിക്കുകയാണോയെന്നും അവര് ചോദിച്ചു. തീയണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുതെന്നും ഗ്രെയ്‌സ് ആവശ്യപ്പെട്ടു.

ഗ്രെയ്‌സ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ പത്തു ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത്? നമ്മളൊക്കെത്തന്നെ അല്ലേ?

മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലത് ഞാൻ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി. പിന്നെ അതു ശ്വാസംമുട്ടലായി. കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട പത്തു ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്.

അപ്പോൾ തീയണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അതു പരിഹരിക്കുന്നതിലും നല്ലത് അതു വരാതെ നോക്കുന്നതല്ലേ.. ലോകത്ത് എന്ത് പ്രശ്‌നം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്‌നെസ് എന്നു പറഞ്ഞു പ്രതികരിക്കുന്ന നമുക്ക് എന്താ ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ? അതോ പുകയടിച്ച് ബോധം കെട്ടിരിക്കുകയാണോ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യനു വേണ്ടത് ശ്വാസംമുട്ടിച്ചു കൊല്ലില്ലെന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടി.

Summary: 'For the last ten days, we are in a state where we cannot even breathe'; Actress Grace Antony reacts to the Brahmapuram fire disaster

Similar Posts