Entertainment
നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്
Entertainment

നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്

ijas
|
16 Oct 2022 4:31 AM GMT

'ടുമാറോ' എന്ന ചിത്രത്തിലൂടെയാണ് മോളിയുടെ ഇംഗ്ലീഷ് സിനിമാ അരങ്ങേറ്റം

കൊച്ചി ഭാഷയിലുള്ള വേറിട്ട അഭിനയശൈലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്. 'ടുമാറോ' എന്ന ചിത്രത്തിലൂടെയാണ് മോളിയുടെ ഇംഗ്ലീഷ് സിനിമാ അരങ്ങേറ്റം. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് നാളെ നടക്കും.

ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ അണിനിരത്തി നിര്‍മിക്കുന്ന ചിത്രമാണ് 'ടുമാറോ'. വ്യത്യസ്തമായ ഏഴ് കഥകള്‍ പറയുന്ന ചിത്രങ്ങളില്‍ ഒരെണ്ണം ഇന്ത്യയിലാണ് ചിത്രീകരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.

മോളി കണ്ണമാലിയെ കൂടാതെ ടാസോ, റ്റിസ്സി,എലൈസ്, ഹെലന്‍, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെ, ദീപ, ജോയ് കെ. മാത്യു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കും. ആദം കെ അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാര്‍ത്ഥന്‍, കാതറിന്‍, സരോജ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. ചമയം-എലിസബത്ത്. ചമയം-മേരി ബലോലോംഗ്, വസ്ത്രാലങ്കാരം, സംഗീതം-അനീറ്റ. കല സംവിധാനം-മൈക്കിള്‍ മാത്സണ്‍ . എഡിറ്റിംഗ്-ലിന്‍സണ്‍ റാഫേല്‍. സൗണ്ട് ഡിസൈനര്‍-നീല്‍ റേഡ് ഔട്ട്. നിര്‍മാണ നിയന്ത്രണം-ടി .ലാസര്‍ .

Similar Posts