Entertainment
ശ്രീനിയേട്ടന്‍റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ; ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്മിനു സിജോ
Entertainment

ശ്രീനിയേട്ടന്‍റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ; ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്മിനു സിജോ

Web Desk
|
14 Sep 2022 9:36 AM GMT

ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ ആരോഗ്യവാനാണെന്നും സ്മിനുവിന്‍റെ കുറിപ്പില്‍ പറയുന്നു

നടന്‍ ശ്രീനിവാസനെയും കുടുംബത്തെയും സന്ദര്‍ശിച്ച് നടി സ്മിനു സിജോ. ശ്രീനിവാസനും ഭാര്യ വിമലക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും സ്മിനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ ആരോഗ്യവാനാണെന്നും സ്മിനുവിന്‍റെ കുറിപ്പില്‍ പറയുന്നു.

ഇടവേളക്ക് ശേഷം ഈയിടെ ശ്രീനിവാസന്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. മഴവില്‍ മനോരമയുടെ മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ശ്രീനിയെത്തിയത്. വേദിയിലെത്തിയ നടനെ ചേര്‍ത്തുനിര്‍ത്തി സ്നേഹത്തോടെ കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാലിന്‍റെ ഫോട്ടോ വൈറലായിരുന്നു.

സ്മിനുവിന്‍റെ കുറിപ്പ്

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്‍റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ ആരോഗ്യവാനാണ്,

ഇന്ന് ഞാൻ ശ്രീനിയേട്ടന്‍റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ച വിമലാന്‍റിയും കണ്ട ഉടനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും ധ്യാനിന്‍റെ ഇന്‍റര്‍വ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും ധ്യാൻ ഇന്‍റര്‍വ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇന്‍റര്‍വ്യൂവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻ മോന്‍റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ശ്രീനിയേട്ടന്‍റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്‍റിയുടെയും കൂടെ ചെലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്‍റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് , പൂർണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത മനസിലുള്ള തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്‍റെ തിരിച്ചു വരവിന്.

View this post on Instagram

A post shared by Sminu Sijo (@sminusijo)

Similar Posts