Entertainment

Entertainment
26 ലക്ഷം തട്ടിയെടുത്തു, വ്യവസായികള്‍ക്ക് എതിരെ നടി സ്നേഹയുടെ പരാതി
19 Nov 2021 3:39 AM GMT
പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും താരം
26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ച് രണ്ട് വ്യവസായികള്‍ക്കെതിരെ നടി സ്നേഹ പൊലീസില്‍ പരാതി നല്‍കി. ചെന്നൈ കാനാതൂര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. വ്യവസായികളായ രണ്ടുപേര്‍ക്കെതിരെയാണ് സ്നേഹയുടെ പരാതി. എക്സ്പോര്‍ട്ട് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ കബളിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.
ഇതു വരെ അവര്‍ വാക്കുപാലിച്ചില്ലെന്ന് പറഞ്ഞ താരം പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും പറയുന്നു. സ്നേഹയുടെ പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ധനുഷിന്‍റെ പട്ടാസിലാണ് സ്നേഹ അവസാനമായി അഭിനയിച്ചത്. വെങ്കട്ട് പ്രഭു നായകനായ ഷോട്ട് ഭൂട്ട് 3 എന്ന കുട്ടികളുടെ ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.