കാതൽ കഴിഞ്ഞു; ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്
|പ്രിയദർശൻ സംവിധാനം ചെയ്ത ഡോളി സാജാ കെ രഖ്ന എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്
ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദ കോർ' ൻറെ ചിത്രീകരണത്തിന് ശേഷം ബോളിവുഡിലേക്ക് പോകുകയാണ് ജ്യോതിക. 25 വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക ബോളിവുഡിലേയ്ക്ക് തിരിച്ചെത്തുന്നത്. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന 'ശ്രീ' എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക വീണ്ടും ബോളിവുഡിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവുവാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബൊല്ലന്റ് ഇൻഡസ്ട്രീസിന്റെ സഹസ്ഥാപകൻ കൂടിയായ കാഴ്ച വൈകല്യമുള്ള വ്യവസായി ശ്രീകാന്ത് ബൊല്ലയുടെ ജീവചരിത്രമാണ് ശ്രീ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ അടുത്തിടെ നടന്നിരുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടി-സീരീസ് ബാനറിൽ ഭൂഷൺ കുമാർ, ശിവ് ചനാന, നിധി പർമർ, ചോക്ക് ആൻഡ് ചീസ് ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്ത ഡോളി സാജാ കെ രഖ്ന (1998) എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാള ചിത്രം അനിയത്തിപ്രാവിൻ്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. 2009ൽ റിലീസ് ചെയ്ത 'സീതാകല്യാണം' എന്ന ചിത്രത്തിന് ശേഷം 13 വർഷത്തെ ഇടവേളക്ക് ശേഷം ജ്യോതിക എത്തുന്ന മലയാള ചിത്രമാണ് 'കാതൽ ദ കോർ'. ചിത്രീകരണം പുരോഗമിക്കുന്ന കാതലിൽ ജ്യോതികയുടെ രംഗങ്ങൾ പൂർത്തിയായി.