20 മിനിറ്റിന് ഒമ്പതു കോടി; തെന്നിന്ത്യയിൽ ആലിയ ഭട്ടിന് രാജകീയ അരങ്ങേറ്റം
|അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്
തെന്നിന്ത്യൻ സിനിമയിലേക്കുള്ള കടന്നുവരവിൽ തന്നെ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് നായിക ആലിയ ഭട്ട്. ബാഹുബലി സംവിധായകൻ എസ്.എസ് രാജമൗലി ഒരുക്കുന്ന തെലുങ്ക് ചിത്രം ആർആർആറില്‍ വമ്പൻ തുകയാണ് ആലിയയ്ക്ക് നൽകിയത് എന്നാണ് റിപ്പോർട്ട്.
ഒമ്പതു കോടി രൂപയാണ് നടിക്കായി ചെലവഴിച്ചത് എന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ ചിത്രത്തിൽ അഭിനിയിക്കുന്ന ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് 35 കോടി രൂപയാണ് പ്രതിഫലം നൽകിയത്. ഇരുപത് മിനിറ്റിൽ താഴെ മാത്രം സ്‌ക്രീൻ പ്രസൻസാണ് ആലിയയ്ക്ക് ചിത്രത്തിലുള്ളത്. ജൂനിയർ എൻടിആറും രാം ചരണുമാണ് സിനിമയിലെ നായകന്മാർ.
Bollywood buzz: #AjayDevgn charged 35cr and #AliaBhatt charged 9cr for their extended cameos in #RRRMovie. Almost, the #TamilNadu theatrical rights of the film 👌 #RRR pic.twitter.com/WzX19aewNP
— Rajasekar (@sekartweets) January 11, 2022
അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. നാനൂറു കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് റിലീസ് തിയ്യതി നീട്ടിവയ്ക്കുകയായിരുന്നു. റിലീസിന് മുമ്പെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 350 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.
സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രമെത്തും.