'മഞ്ഞുമ്മൽ ബോയ്സിൽ എനിക്കൊപ്പം പ്രവർത്തിച്ച അതിഭീകരൻമാര്'; സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തി അജയന് ചാലിശ്ശേരി
|ഓരോ ആളുകളും എനിക്ക് പ്രിയപ്പെട്ടവരാണ്
റെക്കോഡുകളില്‍ നിന്നും റെക്കോഡുകളിലേക്ക് കുതിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. 200 കോടി കലക്ഷന്‍ നേടുന്ന ആദ്യ മലയാളചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കണ്മണി അന്‍പോട് എന്ന പാട്ടിനെക്കൂടാതെ ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റായിരുന്നു ഗുണ കേവ്. പ്രശസ്ത കലാസംവിധായകന്‍ അജയന് ചാലിശ്ശേരി പെരുമ്പാവൂരിലെ ഗോഡൗണിലായിരുന്നു ഗുണ കേവിന്റെ സെറ്റ്. ഒറിജിനലിനോട് കിടപിടിക്കുന്ന സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഗുണ കേവിന് പിന്നില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചവരെ പരിചയപ്പെടുത്തുകയാണ് അജയന്.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്സ് ഒരുക്കിയിരിക്കുന്നത്. മഞ്ഞുമ്മലില്‍ നിന്നും ഒരു പറ്റം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് പോവുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. . പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന് ശ്യാമാണ് സംഗീതം.
അജയന് ചാലിശ്ശേരിയുടെ കുറിപ്പ്
മഞ്ഞുമ്മൽ ബോയ്സിൽ എനിക്കൊപ്പം പ്രവർത്തിച്ച അതിഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും ഞാൻ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു.ഞാൻ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവൻ വെച്ചു തരുന്നത്. ഈ ഓരോ ആളുകളും എനിക്ക് പ്രിയപ്പെട്ടവരാണ്.
കൊടും തണുപ്പിലും മഞ്ഞിലും മഴയിലും വെയിലിലും നിങ്ങളുടെ ഓരോരുത്തരുടെയും അർപ്പണത്തിന് സേവനത്തിനു ഞാനെന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. പ്രിയപ്പെട്ട സജിയേട്ടൻ, സുധീർ, ഷിബിൻ,ഡിയോൺ,അനിൽ വെൻപകൽ, മഹേഷ്, ദിഷിൽ, നിഷാദ്, വിഷ്ണു, വിനീഷ്, സജു,ഹരിയേട്ടൻ,വിനോദ്, അനീഷ് അർത്തുങ്കൽ, ഗിരീഷ്, മുകേഷ്, പ്രകാശ്, കെ.ആർ, നിതിൻ.കെ പി, സുനിൽ,സനൽ, രഞ്ജു,ലാൽജിത്,തിലകേട്ടൻ,വികാസ്,സുര, അനീഷ് മറ്റത്തിൽ, അജ്മൽ, അനീഷ് പൂപ്പി,ഷൈജു,കുഞ്ഞാപ്പു, ജയേട്ടൻ, വിവേക്, സുമേഷ്,ജഷീർ,ബിജു ക്വാളിസ്, മറ്റു ഒപ്പമുള്ള സഹപ്രവർത്തകരെയും, പേരറിയാത്ത അനേകം അതിഥി തൊഴിലാളികൾക്കും ടൺ സ്നേഹം!