Entertainment
Hrithik Roshan, Ajayante Randam Moshanam, Tovino Thomas, ടോവിനോ തോമസ്, അജയന്‍റെ രണ്ടാം മോഷണം, ഋതിക്ക് റോഷൻ
Entertainment

ടോവിനോ ട്രിപിള്‍ റോളില്‍, പാന്‍ ഇന്ത്യന്‍ റിലീസ്; 'അജയന്‍റെ രണ്ടാം മോഷണം' ടീസര്‍ ഋതിക്ക് റോഷൻ റിലീസ് ചെയ്യും

Web Desk
|
18 May 2023 2:01 PM GMT

പൂർണമായും ത്രീഡി യിൽ ചിത്രീകരിച്ച സിനിമ അഞ്ച് ഭാഷകളിലായി പുറത്തുവരും

ടോവിനോ തോമസ് നായകനാകുന്ന ഫാന്‍റസി ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്‍റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. പൂർണമായും ത്രീഡി യിൽ ചിത്രീകരിച്ച സിനിമ അഞ്ച് ഭാഷകളിലായി പുറത്തുവരും.

ചിത്രത്തിന്‍റെ ടീസർ നാളെ പുറത്ത് വരും. ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക്ക് റോഷനാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ പുറത്ത് വിടുന്നത്. ഹിന്ദി വേർഷൻ ട്രെയിലർ ആണ് ഹൃതിക് പുറത്ത് വിടുക. അജയന്‍റെ രണ്ടാം മോഷണം യു.ജി.എം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡീഷണൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം.

ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണ് 'അജയന്‍റെ രണ്ടാം മോഷണം'. എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പറ്റ് മീഡിയ,വാർത്താ പ്രചരണം-വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Similar Posts