അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന സ്താനാർത്തി ശ്രീക്കുട്ടന്
|ഏഴാം ക്ലാസ് വിദ്യാർഥികളായ ശ്രീക്കുട്ടൻ, അമ്പാടി എന്നിങ്ങനെ രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം
ബഡ്ജറ്റ് ലാബിന്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമിച്ച് വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം 'സ്താനാർത്തി ശ്രീക്കുട്ടന്റെ' ചിത്രീകരണം തുടങ്ങി. നടനും നിർമാതാവുമായ വിജയ് ബാബു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഏഴാം ക്ലാസ് വിദ്യാർഥികളായ ശ്രീക്കുട്ടൻ, അമ്പാടി എന്നിങ്ങനെ രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് യഥാക്രമം ശ്രീക്കുട്ടൻ, അമ്പാടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഠനത്തിൽ പിന്നാക്കമുള്ള ശ്രീക്കുട്ടനും സമർത്ഥനായ അമ്പാടിയും തമ്മിലുള്ള സംഘർഷമാണ് രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നത്. അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരും ചിത്രത്തില് അഭിനയിക്കുന്നുണ്ട്. ഇവർക്കു പുറമേ നിരവധി കുട്ടികളും ഈ ചിത്രത്തിൽ വേഷമിടുന്നു. രചന - മുരളി കൃഷ്ണൻ.ആനന്ദ് മന്മഥൻ, കൈലാഷ്.എസ്. ഭവൻ, വിനേഷ് വിശ്വനാഥ്, വിനായക് ശശികുമാർ മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ വരികൾക്ക് പി-എസ് ജയ ഹരി സംഗീതം പകർന്നിരിക്കുന്നു. അനൂപ് .വി .ശൈലജ ഛായാഗ്രഹണവും കൈലാഷ്.എസ്. ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അനീഷ് ഗോപാൽ, മേക്കപ്പ് - രതീഷ് പുൽപ്പള്ളി. കോസ്റ്റ്യും - ഡിസൈൻ - ബ്യൂസി . ചീഫ് അസോസിയേറ്റ് ഡയറക്ടർ -ദർശ് പിഷാരടി . അസോസിയേറ്റ് ഡയറക്റ്റേഴ്സ് -ദേവിക, ചേതൻ, ഫിനാൻസ് - കൺട്രോളർ- നിസാർ വാഴക്കുളം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -കിഷോർ പ്യാക്കാട്ടിരി . പ്രൊഡക്ഷൻ കൺട്രോളർ-ബിജു കടവൂർ. വാഴൂർ ജോസ്. ഫോട്ടോ - ആഷിക്ക് ബാബു.