![Akshay Kumars fans jumps barricade to meet the actor Akshay Kumars fans jumps barricade to meet the actor](https://www.mediaoneonline.com/h-upload/2023/02/20/1352756-akshay-kumars-fans.avif)
സെല്‍ഫി പ്രമോഷനിടെ അക്ഷയ് കുമാര്‍
സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിയിട്ട ആരാധകനെ കെട്ടിപ്പിടിച്ച് അക്ഷയ് കുമാര്‍; കയ്യടിച്ച് സോഷ്യല്‍മീഡിയ
![](/images/authorplaceholder.jpg?type=1&v=2)
വേദിയില്‍ നില്‍ക്കുന്ന അക്ഷയ് കുമാറിന്‍റെ അടുത്തേക്ക് ഒരു ആരാധകന്‍ ബാരിക്കേഡ് കടന്ന് എത്തിയതാണ് പ്രശ്നമായത്
മുംബൈ: വന്‍ ആരാധകരുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. തന്‍റെ പുതിയ ചിത്രമായ 'സെല്‍ഫി'യുടെ പ്രമോഷന്‍ തിരക്കിലാണ് അക്ഷയ്. ടൈഗർ ഷ്റോഫിനൊപ്പം അഭിനയിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാന്‍ എന്ന സിനിമയുടെ ചിത്രീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഈയിടെ മുംബൈയില്‍ നടന്ന സെല്‍ഫി പ്രമോഷനിടെ ഒരു ആരാധകന്‍ ബാരിക്കേഡ് കടന്ന താരത്തിന്‍റെ അടുത്തെത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഭവവും അക്ഷയ് കുമാറിന്‍റെ പ്രതികരണവുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
![](https://www.mediaoneonline.com/h-upload/2023/02/20/1352754-akshay.webp)
വേദിയില്‍ നില്‍ക്കുന്ന അക്ഷയ് കുമാറിന്‍റെ അടുത്തേക്ക് ഒരു ആരാധകന്‍ ബാരിക്കേഡ് കടന്ന് എത്തിയതാണ് പ്രശ്നമായത്. നടന്‍റെ സുരക്ഷാ സംഘം ഉടന്‍ തന്നെ ആരാധകനെ നിലത്തേക്ക് തള്ളിയിടുകയും മാറിനില്‍ക്കാന്‍ ആംഗ്യം കാണിക്കുകയും ചെയ്തു.ഇതു കണ്ട അക്ഷയ് സെക്യൂരിറ്റിയോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ആള്‍ക്കൂട്ടത്തിനിടയിലൂടെ ചെന്ന് ആരാധകനെ കെട്ടിപ്പിടിക്കുകയുമായിരുന്നു. ആരാധകനോട് എന്തൊക്കയോ ചെവിയില്‍ പറയുന്നുമുണ്ട്. ആരാധകരുടെ ആരവത്തിനിടയില്‍ ഇതു കേള്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ചു കൊണ്ട് താരം അവിടെ നിന്നും പോവുകയും ചെയ്തു. അക്ഷയ് കുമാറിന്‍റെ പ്രവൃത്തി മറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
![](https://www.mediaoneonline.com/h-upload/2023/02/20/1352755-akshay2.webp)
മലയാള സിനിമ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. ഫെബ്രുവരി 24നാണ് ചിത്രത്തിന്‍റെ റിലീസ്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ റോളില്‍ ഇമ്രാന്‍ ഹാഷ്മിയും എത്തുന്നു. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, സുപ്രിയ മേനോൻ, കരൺ ജോഹർ, പൃഥ്വിരാജ് സുകുമാരൻ, അപൂർവ മേത്ത, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.