Entertainment
ആലിയ-രണ്‍ബീര്‍ വിവാഹം ഏപ്രില്‍ 14ന്
Entertainment

ആലിയ-രണ്‍ബീര്‍ വിവാഹം ഏപ്രില്‍ 14ന്

Web Desk
|
9 April 2022 4:53 AM GMT

മെഹന്ദി ചടങ്ങുകള്‍ ഏപ്രില്‍ 13ന് നടക്കുമെന്നും റോബിന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു

മുംബൈ: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹം ഏപ്രില്‍ 14ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെ വിവാഹം അടുത്ത ആഴ്ച നടക്കുമെന്ന് നടിയുടെ അമ്മാവന്‍ റോബിന്‍ ഭട്ടാണ് അറിയിച്ചത്. മെഹന്ദി ചടങ്ങുകള്‍ ഏപ്രില്‍ 13ന് നടക്കുമെന്നും റോബിന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ആലിയ ഭട്ടിന്‍റെ പിതാവ് മഹേഷ് ഭട്ടിന്‍റെ അര്‍ധസഹോദരനും എഴുത്തുകാരനുമാണ് റോബിന്‍ ഭട്ട്.

നാല് ദിവസത്തെ ചടങ്ങായിരിക്കും കല്യാണം. രണ്‍ബീറിന്‍റെ ബാന്ദ്രയിലെ വസതിയായ വാസ്തുവില്‍ വച്ച് മോതിരം കൈമാറല്‍ ചടങ്ങ് നടക്കും. കരൺ ജോഹർ, ഷാരൂഖ് ഖാൻ, സഞ്ജയ് ലീല ബൻസാലി, ആകാൻഷ രഞ്ജൻ, അനുഷ്‌ക രഞ്ജൻ, രോഹിത് ധവാൻ, വരുൺ ധവാൻ, സോയ അക്തർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ വച്ചായിരിക്കും ഇരുവരുടെയും ഹണിമൂണ്‍.

വിവാഹത്തിന് ശേഷം, ആലിയ ഭട്ട് തന്‍റെ ഹോളിവുഡ് അരങ്ങേറ്റമായ ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പറക്കും. രണ്‍ബീറാകട്ടെ സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിലും ജോയിന്‍ ചെയ്യും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹതിരാകുന്നത്.

Similar Posts