Entertainment

Entertainment
'പുതിയ അതിഥിയെത്തുന്നു, ഉടൻ'..ചിത്രം പങ്കുവെച്ച് ആലിയയും രൺബീറും

27 Jun 2022 6:08 AM GMT
ആലിയ തന്നെയാണ് ഗർഭിണിയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്
ബോളിവുഡ് തോരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും രണ്ട് മാസം മുൻപാണ് വിവാഹിതരായത്. ഇവരുടെ ഇടയിലേക്ക് പുതിയ അതിഥി എത്തുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ആലിയ തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ആശുപത്രിയിൽ രൺബീറിനൊപ്പമുള്ള ചിത്രവും ആലിയ പങ്കുവച്ചു. 'ഞങ്ങളുടെ കുഞ്ഞ്...' എന്നായിരുന്നു ചിത്രത്തിന് ആലിയ നൽകിയ അടിക്കുറിപ്പ്. കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ആലിയരൺബീർ വിവാഹം.വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.