ആലിയക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നു
|മുംബൈയിലെ സര് എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ വെച്ചാണ് ആലിയ കുഞ്ഞിന് ജന്മം നല്‍കിയത്
ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ആദ്യ കണ്മണി പിറന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മുംബൈയിലെ സര് എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ വെച്ചാണ് ആലിയ കുഞ്ഞിന് ജന്മം നല്‍കിയത്. ജീവിതത്തിലെ ഏറ്റവും മികച്ചത് സംഭവിച്ചിരിക്കുകയാണെന്നും പ്രാര്‍ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ഇരുവരും പറഞ്ഞു.
നീണ്ട പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ 14ന് മുംബൈയിലെ വസതിയായ വാസ്തുവില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ആലിയ ഗർഭിണിയാണെന്ന വാർത്ത ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. ഗര്‍ഭിണിയായിരിക്കെയാണ് ആലിയയും രണ്‍ബീര്‍ കപൂറും നായികാനായകരായി ബ്രഹ്മാസ്ത്ര എന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രം തിയറ്ററുകളില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു.
'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. രൺവീർ സിങ്ങിനൊപ്പം കരൺ ജോഹറിന്റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി'യും അടുത്ത വർഷം പുറത്തിറങ്ങും. രശ്മിക മന്ദാനയ്ക്കൊപ്പമുള്ള 'ആനിമൽസിലാണ്' രണ്‍ബീര്‍ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.