Entertainment
രൺബീറുമായുള്ള വിവാഹം എന്ന്? ആലിയ ഭട്ടിന്റെ മറുപടി ഇങ്ങനെ
Entertainment

'രൺബീറുമായുള്ള വിവാഹം എന്ന്?' ആലിയ ഭട്ടിന്റെ മറുപടി ഇങ്ങനെ

Web Desk
|
14 Nov 2021 2:54 PM GMT

സ്വന്തം യൂടൂബ് ചാനലിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരജോഡിയാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരും വിവാഹിതരാക്കുന്നതായുള്ള ചർച്ചകൾ ഏറെനാളായി ബോളിവുഡ് ലോകത്തും ആരാധകർക്കിടയിലും സജീവമാണ്. അടുത്ത ഡിസംബറിൽ ഇരുവരും വിവാഹിതരായേക്കുമെന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്. കഴിഞ്ഞ ദീപാവലി ദിനത്തിൽ രൺബീറിനൊപ്പമുള്ള ചിത്രം ആലിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനുപിറകെ വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തോടും പ്രതികരിച്ചിരിക്കുകയാണ് താരം.

ഒരു സാധാരണദിവസത്തിലെ ദിനചര്യകൾ വിവരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആലിയ തന്റെ യൂടൂബ് ചാനലിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അടുത്ത സുഹൃത്തായ ആകാംക്ഷ രഞ്ജൻ കപൂറിനൊപ്പം ഒരു പരസ്യ ചിത്രീകരണത്തിനായി സ്റ്റുഡിയോയിലേക്ക് ഡ്രൈവ് ചെയ്തുപോകുന്നതിന്റെ ദൃശ്യത്തോടെയായിരുന്നു വിഡിയോ തുടങ്ങിയത്. വിഡിയോക്കിടയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി നൽകുന്നുണ്ട്.

സിനിമാ ചിത്രീകരണം, ബോളിവുഡിലെ അനുഭവങ്ങൾ, സമൂഹമാധ്യമങ്ങളിലെ ട്രോൾവർഷങ്ങളോടുള്ള പ്രതികരണം... അങ്ങനെ പല ചോദ്യങ്ങളുണ്ടായിരുന്നു. ഒരു ആരാധകൻ മൊബൈലിലെ സ്‌ക്രീൻസേവർ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. രൺബീറിനൊപ്പമുള്ള ഫോട്ടോയാണ് ചോദ്യത്തോട് പ്രതികരിച്ച് താരം കാണിച്ചത്. എന്നാൽ, ഏറ്റവും കൂടുതൽ ആരാധകർക്ക് അറിയേണ്ട കാര്യം അതൊന്നുമായിരുന്നില്ല; രൺബീറുമായുള്ള കല്യാണം എന്നാണെന്നായിരുന്നു ആ 'മില്യൻ ഡോളർ' ചോദ്യം. ഇതിനോട് പക്ഷെ, കൃത്യമായി മറുപടി പറയാതെ, അറിയില്ലെന്ന സൂചനയോടെ ചുമ്മാ തോള് കുലുക്കുക മാത്രമാണ് ആലിയ ചെയ്തത്.

Summary: Alia Bhatt responds to questions about her marriage plans with Ranbir Kapoor

Similar Posts