Entertainment
ആരാണീ അല്‍ഫോന്‍സ് പുത്രന്‍; റിലീസ് ദിവസം തിയറ്ററില്‍ വന്നാല്‍ അറിയാമെന്ന് സംവിധായകന്‍
Entertainment

ആരാണീ അല്‍ഫോന്‍സ് പുത്രന്‍; റിലീസ് ദിവസം തിയറ്ററില്‍ വന്നാല്‍ അറിയാമെന്ന് സംവിധായകന്‍

Web Desk
|
28 Nov 2022 8:31 AM GMT

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അടുത്തിടെയാണ് ഗോള്‍ഡിന്‍റെ റിലീസ് പ്രഖ്യാപിച്ചത്

അല്‍ഫോന്‍സ് പുത്രന്‍റെ 'ഗോള്‍ഡ്' പ്രേക്ഷകരിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 1നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓണത്തിന് റിലീസിനു ചെയ്യാനിരുന്ന ചിത്രത്തിന്‍റെ റിലീസ് സാങ്കേതികപരമായ കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അടുത്തിടെയാണ് ഗോള്‍ഡിന്‍റെ റിലീസ് പ്രഖ്യാപിച്ചത്.

ഗോൾഡിന്‍റെ തമിഴ് മീം പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് 'അൽഫോൻസ് പുത്രനോ.. അതാരാ?' എന്ന ചോദ്യവുമായി ഒരാൾ എത്തിയത്. സംവിധായകനെ ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു കമന്‍റ്. ഉടനടി അൽഫോന്‍സിന്‍റെ മറുപടിയുമെത്തി. ''എന്‍റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്'' എന്നാണ് കുറിച്ചത്. ഇതോടെ നിരവധി പേർ കമന്‍റിന് മറുപടിയുമായി എത്തിയത്. പ്രേമത്തിന്‍റെ സംവിധായകനാണ് എന്ന് മനസിലാക്കിയതോടെ ആദ്യം കമന്‍റ് ചെയ്ത ആൾ ക്ഷമാപണവുമായി എത്തി. പ്രേമത്തിന്‍റെ സംവിധായകനാണ് എന്നറിയാതെയാണ് ഇങ്ങനെ പറഞ്ഞതെന്നും തന്നോട് ക്ഷമിക്കണമെന്നും അയാള്‍ കുറിച്ചു. സംവിധായകന്‍റെ മറുപടിയെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗോള്‍ഡിനെക്കുറിച്ചുള്ള അല്‍ഫോന്‍സിന്‍റെ കോണ്‍ഫിഡന്‍സാണ് ഇതെന്നായിരുന്നു ചിലരുടെ പക്ഷം.


പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോള്‍ഡ്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ സുമംഗലി ഉണ്ണിക്കൃഷ്ണനായി നയന്‍സും അഭിനയിക്കുന്നു. അജ്മല്‍ അമീര്‍,കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകന്‍, അബു സലിം തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരന്നിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡ്കഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-രാജേഷ് മുരുഗേശന്‍, ക്യാമറ- ആനന്ദ് സി. ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍. മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

Similar Posts