' ഇത് കാലാപാനിയേക്കാൾ വലിയ സ്‌കെയിൽ ' മരക്കാർ കണ്ട അൽഫോൻസ് പുത്രൻ പറയുന്നു
|സിനിമയെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് പറയാനുണ്ട്. സിനിമ കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു.
അടുത്തകാലത്ത് മലയാള സിനിമാ ലോകം ഏറ്റവുമധികം ചർച്ച ചെയ്ത പേരാണ് ' മരക്കാർ അറബിക്കടലിന്റെ സിഹം '. ആദ്യം തിയറ്റർ, ഒടിടി അങ്ങനെ വിവിധ തവണ മാറിക്കളിച്ച് ഒടുവിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഈ പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രം.
ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ അൽഫോൽസ് പുത്രൻ. ചിത്രത്തിന്റെ ടീസറിന്റെ എഡിറ്റർ കൂടിയായ അൽഫോൻസ് പ്രിവ്യൂ ഷോ കണ്ടതിന് ശേഷമാണ് പ്രതികരിച്ചത്.
'' മരക്കാർ കണ്ടു, മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് പലതവണ കണ്ടതാണ്. അവരുടെ കാലാപാനി ഒരു ലാർജ് സ്‌കെയിൽ സിനിമയാണ്. അതിനെക്കാളും വലിയ സ്‌കെയിൽ സിനിമയാണ് മരക്കാർ ''- അൽഫോൻസ് പറഞ്ഞു.
സിനിമയെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് പറയാനുണ്ട്. സിനിമ കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു. ഇനി നിങ്ങൾ പോയി കാണണം. ഞാൻ കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അതിൽനിന്ന് കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോകൂടുതൽ സൂചനകൾ ലഭിച്ചേക്കാം. അതുകൊണ്ടാണ് ഞാൻ ഒന്നും പറയാത്തത്', അൽഫോൻസ് കൂട്ടിച്ചേർത്തു. ആശീർവാദ് സിനിമാസ് പുറത്തിറക്കിയ വീഡിയോയിലാണ് അൽഫോൻസിന്റെ പ്രതികരണം.
മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാർ ഡിസംബർ 2നാണ് ലോകമാകമാനമുള്ള തിയറ്ററുകളിൽ എത്തുക. മോഹൻലാൽ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ്, അശോക് സെൽലൻ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Summary: alphonse puthren about marakkar arabikadalinte simham