Entertainment
ഇന്ത്യയിലെ ഏറ്റവും സക്സസ്ഫുൾ ഇൻഡസ്ട്രി മലയാളം, ആ പ്രത്യേകത മറ്റൊരു സെറ്റിലും കണ്ടിട്ടില്ല: ആൻഡ്രിയ ജെർമിയ
Entertainment

ഇന്ത്യയിലെ ഏറ്റവും സക്സസ്ഫുൾ ഇൻഡസ്ട്രി മലയാളം, ആ പ്രത്യേകത മറ്റൊരു സെറ്റിലും കണ്ടിട്ടില്ല: ആൻഡ്രിയ ജെർമിയ

Web Desk
|
26 April 2022 6:29 AM GMT

വികടന്‍ എന്ന യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആന്‍ഡ്രിയയുടെ തുറന്നുപറച്ചില്‍

അന്നയും റസൂലും എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഗായിക കൂടിയായ ആന്‍ഡ്രിയ തമിഴിലെ തിരക്കുള്ള താരമാണ്. ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ആന്‍ഡ്രിയ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. തന്‍റെ നിലപാടുകള്‍ വ്യക്തമായി തുറന്നുപറയാറുള്ള നടി ഇപ്പോള്‍ മലയാളം സിനിമയെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മറ്റു ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും സക്സസ്ഫുള്‍ ആയ ഇന്‍ഡസ്ട്രി മലയാളമെന്നാണ് ആന്‍ഡ്രിയ പറയുന്നത്. വികടന്‍ എന്ന യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആന്‍ഡ്രിയയുടെ തുറന്നുപറച്ചില്‍.

ഇപ്പോൾ നോക്കിയാൽ ഇന്ത്യയിലെ മോസ്റ്റ് സക്സസ്ഫുൾ ഫിലിം ഇൻഡസ്ട്രി എന്ന് പറയുന്നത് മലയാളം ഇന്‍ഡസ്ട്രിയാണ്. ഇൻവെസ്റ്റ്മെന്‍റും റിട്ടേൺ ഇൻവെസ്റ്റ്മെന്‍റും നോക്കുകയാണെങ്കിൽ അവരുടേതാണ് മോസ്റ്റ് സക്സസ്ഫുൾ ഇൻഡസ്ട്രി. നല്ല രീതിയിലുള്ള കഥയാണ് അവരുടേത്. എല്ലാവരും അവരുടെ പടമാണ് കാണുന്നത്. പ്രത്യേകിച്ച് ലോക്ഡൗൺ സമയത്ത്. അതാണ് സത്യം. അതുകൊണ്ട് അവരാണ് സിനിമയുടെ ക്വാളിറ്റിയിൽ മുന്നിൽ നിൽക്കുന്നത്.

'നല്ല സ്ക്രിപ്റ്റ് സെൻസ് മലയാളം ഇൻഡസ്ട്രയിലെ ആളുകൾക്കുണ്ട്. ഞാൻ മലയാളം ഇൻഡസ്ട്രയിൽ കണ്ട ഒരു കാര്യം തിരക്കഥാ കൃത്തുക്കൾക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധാന്യവുമാണ്. അത് ഞാൻ വേറൊരു ഇന്ഡസ്ട്രിയിലും കണ്ടിട്ടില്ല. ഒരു മലയാളം ഫിലിം സെറ്റിലേക്ക് പോയാൽ ഡയറക്ടർ ഉണ്ടാകും. കൂടെ സ്ക്രിപ്റ്റ് റൈറ്ററും ഉണ്ടാകും. ഷൂട്ടിങ്ങിനു ദിവസവും അവരും വരും. അവരും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ മറ്റു ഇൻഡസ്ട്രികളിൽ അതില്ല,' എന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.

ഒരു സ്ത്രീക്ക് നല്ല സിനിമകള്‍ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും ആന്‍ഡ്രിയ പറഞ്ഞു.'നല്ല സിനിമകള്‍ നോക്കി ചെയ്തതുകൊണ്ടാണ് വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചത്. കാരണം, നല്ല സിനിമകള്‍ എണ്ണത്തില്‍ കുറവാണ്. ഒരു സ്ത്രീക്ക് അത്രയും നല്ല സ്‌ക്രിപ്റ്റുകള്‍ ലഭിക്കാറില്ല. വര്‍ഷത്തില്‍ അഞ്ച് സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും. എന്നാല്‍, നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂ. മറ്റൊന്ന്, നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും. അങ്ങനെ പലതും നേരിട്ടാണ് ഇവിടെ വരെയെത്തിയത്,' ആന്‍ഡ്രിയ പറഞ്ഞു.



Similar Posts