Entertainment
Thimingalavetta, Anoop Menon, Aquatic Universe, തിമിംഗല വേട്ട, അനൂപ് മേനോന്‍, അക്വാട്ടിക്ക് യൂണിവേഴ്സ്, ബൈജു സന്തോഷ്‌, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി, ആത്മീയ രാജന്‍
Entertainment

തിമിംഗലവേട്ടയുമായി അനൂപ് മേനോന്‍; അക്വാട്ടിക് യൂണിവേഴ്‌സിലെ അടുത്ത പടമോയെന്ന് ആരാധകര്‍

Web Desk
|
25 May 2023 12:30 PM GMT

അനൂപ് മേനോന്‍റെ അക്വാട്ടീക് യൂണിവേഴ്‌സിലെ പടമാണോ തിമിംഗലവേട്ട എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്

അനൂപ്‌ മേനോന്‍, ബൈജു സന്തോഷ്‌, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി, ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'തിമിംഗലവേട്ട' എന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. വി.എം.ആര്‍ ഫിലിംസിന്‍റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാകേഷ് ഗോപനാണ്‌.

കേരളത്തിലെ സമകാലികരാഷ്ട്രീയത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കല്‍ ചിത്രമാണ് തിമിംഗലവേട്ട എന്ന് സംവിധായകന്‍ മാധ്യമങ്ങളെ അറിയിച്ചു. ചിത്രത്തിലെ നായകന്മാരായ അനൂപ്‌ മേനോന്‍, ബൈജു സന്തോഷ്‌, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി എന്നിവര്‍ ഒത്തുചേരുന്ന ഒരു പ്രൊമോഷണല്‍ സോങ്ങും, ഏറെ പുതുമ നിറഞ്ഞ മറ്റൊരു പ്രൊമോഷണല്‍ സോങ്ങും ചിത്രത്തിന്‍റെ ഭാഗമാണ്. സംവിധായകന്‍റെ ആദ്യ ചിത്രമായ 100 ഡിഗ്രീ സെല്‍ഷ്യസില്‍ നാലു നായികമാര്‍ ഉണ്ടായിരുന്നപോലെ ഈ ചിത്രത്തില്‍ നാലു നായകന്മാരാണുള്ളത് എന്നതും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രമുഖ താരങ്ങളെക്കൂടാതെ ജാപ്പനീസ് ആക്ടേഴ്സായ അഞ്ചുപേരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം അനൂപ് മേനോന്‍റെ അക്വാട്ടീക് യൂണിവേഴ്‌സിലെ പടമാണോ തിമിംഗലവേട്ട എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. മുമ്പ് റിലീസായ അനൂപ് മേനോന്‍ സിനിമകള്‍ വെച്ച് 'അക്വാട്ടിക്ക് മാന്‍ ഓഫ് മോളിവുഡ്' എന്നാണ് അനൂപിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ദി ഡോള്‍ഫിന്‍, കിങ്ങ് ഫിഷ്, വരാല്‍ എന്നീ സിനിമകള്‍ വെച്ചാണ് സോഷ്യല്‍ മീഡിയ ഈ വിശേഷണം നല്‍കിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്നുണ്ട് എന്ന് അനൂപ് മേനോന്‍ പറഞ്ഞിരുന്നു.

അശ്വിന്‍ മാത്യു, വിജയരാഘവന്‍, ദീപു കരുണാകരന്‍ തുടങ്ങിയ നടന്മാരും ചിത്രത്തിന്‍റെ ഭാഗമാണ്. സംവിധായകന്‍ രാകേഷ് ഗോപന്‍ തന്നെ കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ്‌ നായരാണ്. സംഗീതം: ബിജിബാല്‍. എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍. വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍. മേക്കപ്പ്: റോണക്സ്‌ സേവിയര്‍. വിതരണം: വി.എം.ആര്‍ ഫിലിംസ്. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്.

Similar Posts