Entertainment
Antony Varghese,  Anisha Poulose, Jude Anthany Joseph, പെപ്പെ, ആന്‍റണി വര്‍ഗീസ്, അനീഷ
Entertainment

ഇത് കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കുമുള്ള മറുപടി; കുറിപ്പുമായി പെപ്പെയുടെ ഭാര്യ അനീഷ

Web Desk
|
12 May 2023 1:24 PM GMT

സത്യം എന്നായാലും പുറത്തുവരും എന്നൊരു വിശ്വാസമുള്ളതുകൊണ്ടാണ് തന്‍റെ ഭര്‍ത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ

നടന്‍ ആന്‍റണി വര്‍ഗീസിനെതിരെയുള്ള സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിന്‍റെ ആരോപണങ്ങള്‍ക്ക് ആന്‍റണി വര്‍ഗീസ് പെപ്പെ തന്നെ മറുപടി നല്‍കിയതിന് പിന്നാലെ കുറിപ്പുമായി പെപ്പെയുടെ ഭാര്യ അനീഷ പൗലോസ്. സത്യം എന്നായാലും പുറത്തുവരും എന്നൊരു വിശ്വാസമുള്ളതുകൊണ്ടാണ് തന്‍റെ ഭര്‍ത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനീഷ വിഷയത്തില്‍ പ്രതികരിച്ചത്.

'ആർക്കും എന്തും പറയാം പക്ഷെ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദരായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്‍റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്'; അനീഷ കുറിച്ചു.

സിനിമയില്‍ അഭിനയിക്കാമെന്ന കരാറില്‍ ആന്‍റണി പെപ്പെ തന്‍റെ കൈയ്യില്‍ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയില്‍ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡിന്‍റെ ആരോപണം. എന്നാല്‍ ജൂഡിന്‍റെ ആരോപണം അവാസ്തവമാണെന്നും തന്‍റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ പെപ്പെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. നിർമാതാവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകി ഒരു വർഷത്തിനു ശേഷമാണ് സഹോദരിയുടെ വിവാഹം നടന്നതെന്നായിരുന്നു ആന്റണി വർഗീസ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ തന്‍റെ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ജൂഡും രംഗത്തെത്തി.

Similar Posts