Entertainment

Entertainment
ഈ കുട്ടിക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് തോന്നുന്നു- പ്രേമം സിനിമയിലെ ചിത്രം പങ്കുവച്ച് അനുപമ പരമേശ്വരൻ

31 May 2021 4:52 PM GMT
പ്രേമം സിനിമയിലെ തന്നെ ഒരു രംഗമാണ് അനുപമ പങ്കുവച്ചിട്ടുള്ളത്.
പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയായ അനുപമ പരമേശരന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. പ്രേമം സിനിമയിലെ തന്നെ ഒരു രംഗമാണ് അനുപമ പങ്കുവച്ചിട്ടുള്ളത്.
ഫോട്ടോയിലെ കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് തമാശയായി അനുപമ പരമേശ്വരൻ എഴുതുന്നു. എല്ലാവരും മാസ്ക് ധരിക്കുന്ന ഇക്കാലത്ത് അന്ന് തന്നെ ആ കുട്ടി മാസ്ക് ധരിക്കുന്നതിനെയാണ് അനുപമ പരമേശ്വരൻ സൂചിപ്പിച്ചത്.
അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ പ്രേമം സിനിമ ആറു വർഷം പൂർത്തിയാകുന്ന വേളയിലാണ് അനുപമയുടെ പോസ്റ്റും വന്നിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി വന്നിരിക്കുന്നത്.