Entertainment
Anurag Kashyap- mohanlal

അനുരാഗ് കശ്യപ്/മോഹന്‍ലാല്‍

Entertainment

വാലിബന്‍റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാലിന് ശബ്ദമാകുന്നത് സംവിധായകന്‍ അനുരാഗ് കശ്യപ്

Web Desk
|
22 Jan 2024 5:14 AM GMT

മലയാളം കൂടാതെ തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

വാലിബന്‍റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാലിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് ഡബ്ബ് ചെയ്യാമെന്ന് അനുരാഗ് കശ്യപ് സമ്മതിച്ചത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇങ്ങനെയൊരു ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

''അനുരാഗ് കശ്യപ് ആണ് ഇത് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്. എന്‍റെ കഥാപാത്രത്തിന് വോയ്‌സ് കൊടുത്തിരിക്കുന്നത് അദ്ദേഹമാണ്. അത് കൊടുക്കണോ എന്ന് തീരുമാനിക്കാനായി അദ്ദേഹം ഈ സിനിമ കണ്ടു. അദ്ദേഹവും നമ്മുടെ ഡയറക്ടറും കൂടി എന്നെ ഒരുമിച്ച് വിളിച്ചു. വളരെ സന്തോഷത്തോടെ ഞാന്‍ ഈ സിനിമ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സിനിമയുടെ ഒരു ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നാണ് പറഞ്ഞത്. ഇങ്ങനെ ഒരു ചിത്രം ഞാന്‍ കണ്ടിട്ടില്ല'' മോഹന്‍ലാല്‍ പറഞ്ഞു.

രാജസ്ഥാന്‍,ചെന്നൈ,പോണ്ടിച്ചേരി എന്നിവിടങ്ങളായിരുന്നു വാലിബന്‍റെ പ്രധാന ലൊക്കേഷനുകള്‍. രാജസ്ഥാനിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. 77 ദിവസമായിരുന്നു ഇവിടെ ഷൂട്ടിംഗ്. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു ഷൂട്ട് ചെയ്തത്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷന്‍. പി.എസ് റഫീഖാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായിട്ടാണ് വേഷമിടുന്നത്. അടിവാരത്ത് കേളു മല്ലൻ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍.ആചാരി, സുചിത്ര നായര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിളളയാണ് സംഗീതം. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.

Similar Posts