Entertainment
അസാധ്യ സിനിമ, മലയാള ചിത്രങ്ങള്‍ ഹിന്ദി സിനിമയെ വളരെ പിന്നിലാക്കി : മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രകീര്‍ത്തിച്ച് അനുരാഗ് കശ്യപ്
Entertainment

'അസാധ്യ സിനിമ, മലയാള ചിത്രങ്ങള്‍ ഹിന്ദി സിനിമയെ വളരെ പിന്നിലാക്കി' : മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രകീര്‍ത്തിച്ച് അനുരാഗ് കശ്യപ്

Web Desk
|
7 March 2024 10:17 AM GMT

ഇന്ത്യയിലെ എല്ലാ വന്‍ബജറ്റ് ചിത്രങ്ങളക്കോളും മികച്ച സിനിമ. അസാമാന്യ ആത്മവിശ്വാസവും അസാധ്യ കഥപറച്ചിലുമെന്ന് കശ്യപ്‌

കൊച്ചി: പ്രേക്ഷകഹൃദയം കീഴടക്കിയ 'മഞ്ഞുമ്മല്‍ ബോയ്സ്' ചിത്രത്തെ പ്രകീര്‍ത്തിച്ച് ബോൡവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. 'എക്സ്ര്ടാഓര്‍ഡിനറി' എന്നാണ് കശ്യപ് ചിത്രത്തെ വിശേഷിപ്പിച്ചത്. സമീപകാലത്തെ മലയാളത്തിലെ തുടരെയുള്ള ഗംഭീര സിനിമകള്‍ ബോളിവുഡിനെ ഏറെ പിന്നിലാക്കിയെന്നും സിനിമാ റിവ്യൂ ആപ്പായ ലെറ്റര്‍ബോക്‌സ്ഡില്‍ അനുരാഗ് കശ്യപ് കുറിച്ചു.

'അസാധാരണ നിലവാരം പുലര്‍ത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ വന്‍ബജറ്റ് ചിത്രങ്ങളക്കോളും മികച്ച സിനിമ. അസാമാന്യ ആത്മവിശ്വാസവും അസാധ്യ കഥപറച്ചിലും. ഹിന്ദിയില്‍ ഇത്തരം ചിത്രങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാനാവൂ. തുടരെയുള്ള മലയാള ചിത്രങ്ങള്‍ ഹിന്ദി സിനിമയെ വളരെ പിന്നിലാക്കി' അനുരാഗ് കശ്യപ് കുറിപ്പില്‍ പറയുന്നു.

ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച'മഞ്ഞുമ്മല്‍ ബോയ്സ്'100 കോടി ക്ലബ്ബില്‍ ഇടം നേടി. ചിത്രം പുറത്തിറങ്ങി 12 ദിവസത്തിനകമാണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്നാട്ടിലും വന്‍ പ്രേക്ഷക പിന്തുണയാണ് സിനിമ നേടിയത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതം.

Similar Posts