Entertainment
AR Rahman
Entertainment

'ഉപദേശങ്ങളും കരയുന്ന ഇമോജികളും വേണ്ട, എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയാം'; വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ച് റഹ്മാന്‍റെ മക്കള്‍

Web Desk
|
20 Nov 2024 7:51 AM GMT

ഖദീജയും അമീനും റഹീമയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് വാര്‍ത്തയോട് പ്രതികരിച്ചത്

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെയും ഭാര്യ സൈറാ ബാനുവിന്‍റെയും വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി മക്കള്‍ രംഗത്ത്. കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് മക്കളായ ഖദീജ, റഹീമ, അമീന്‍ എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു.

View this post on Instagram

A post shared by Vandana Shah (@advocate.vandana)

ഖദീജയും അമീനും റഹീമയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് വാര്‍ത്തയോട് പ്രതികരിച്ചത്. "ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഞങ്ങളെ മനസിലാക്കിയതിന് നന്ദി." അമീന്‍ കുറിച്ചു. ''അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണ്. അവിടെ പോയി തലയിട്ട് ഉപദേശങ്ങൾ കൊടുത്ത്, കരയുന്ന ഇമോജികളിടാൻ നമുക്ക് അവകാശമില്ല. എന്ത് ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലെന്നുമുള്ള കാര്യം അവർക്ക് അറിയാം. അവർ തിരഞ്ഞെടുത്തത് ചെയ്യാൻ അവരെ അനുവദിക്കുക’, എന്നാണ് രണ്ടാമത്തെ മകൾ എ.ആർ.റഹീമ കുറിച്ചത്. എല്ലാവരുടെയും പ്രാർഥനയിൽ തങ്ങളെ ഓർമിക്കണമെന്നും റഹീമ കൂട്ടിച്ചേർത്തു.




ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും എല്ലാവരുടെയും പരിഗണനയ്ക്ക് നന്ദി പറയുകയാണെന്നും റഹ്മാന്‍റെ മൂത്ത മകളും ഗായികയുമായ ഖദീജ കുറിച്ചു.


ചൊവ്വാഴ്ച വൈകിട്ടാണ് റഹ്മാന്‍റെയും സൈറയുടെയും അഭിഭാഷകയായ വന്ദന ഷാ ഇരുവരുടെയും വേര്‍പിരിയലിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയിലൂടെ ആരാധകരെ അറിയിച്ചത്. തൊട്ടുപിന്നാലെ എക്സിലൂടെ റഹ്മാന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നായിരുന്നു വന്ദനയുടെ പ്രതികരണം. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്ന് റഹ്മാനും എക്സില്‍ കുറിച്ചു. 1995ലാണ് റഹ്മാനും സൈറയും വിവാഹിതരാകുന്നത്.

Similar Posts