Entertainment
theeppori benni

തീപ്പൊരി ബെന്നി

Entertainment

വിപ്ലവം തൊഴുത്തിൽ നിന്ന്..!! കൗതുകമുണർത്തി 'തീപ്പൊരി ബെന്നി'യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്

Web Desk
|
8 July 2023 2:07 PM GMT

'മിന്നൽ മുരളി' ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക.

കൊച്ചി: ഘടാഘടിയൻ ബ്രില്ല്യൻസുകളോ, അടിയോ ഇടിയോ, പറയാതെ പറയുന്ന ദുരൂഹതകളോ ഒന്നുമില്ലാതെ തികച്ചും സാധാരണമായി എന്നാൽ അസാധാരണമായതെന്തോ വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് അർജുൻ അശോകൻ നായകനായെത്തുന്ന 'തീപ്പൊരി ബെന്നി'യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. തീപ്പൊരി ബെന്നി എന്ന കഥാപാത്രമായി അര്‍ജുൻ അശോകൻ പ്രേക്ഷക മനസ്സുകളിലേക്ക് കസേര വലിച്ചിട്ടിരിക്കാൻ പോകുന്ന സൂചന നൽകുന്നതാണ് ഈ ഫസ്റ്റ് ലുക്ക്. ദൃഢനിശ്ചയമുള്ളൊരു യുവാവിന്‍റെ ഉള്ളം ആ മുഖത്തുനിന്നും വായിച്ചെടുക്കാനാകും.

'മിന്നൽ മുരളി' ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജഗദീഷ്, ടി.ജി.രവി, പ്രേം പ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജാണ് നിര്‍വ്വഹിക്കുന്നത്.

View this post on Instagram

A post shared by Arjun Ashokan (@arjun_ashokan)

ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്‍റെ മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി.‘ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.

കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Similar Posts