Entertainment
Atif Aslam ,Malayalam ,Atif Aslam makes his Malayalam debut with ‘Haal’ , Shane Nigam,Shane Nigam‘Haal’ ,entertainment news,ആത്തിഫ് അസ്‌ലം,ഹാല്‍,ഷെയ്ന്‍ നിഗം,ആത്തിഫ് അസ്ലം മലയാളത്തിലേക്ക്,ഗായകന്‍ അത്തിഫ് അസ്ലം
Entertainment

ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്; അരങ്ങേറ്റം ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ

Web Desk
|
30 April 2024 7:39 AM GMT

പാകിസ്താനി കലാകാര്‍ക്ക് സുപ്രിംകോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിച്ചത്.

'ആദത്', 'വോ ലംഹേ', 'പെഹലീ നസര്‍ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടിയ പാകിസ്താനി ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രമായ 'ഹാലി'ലൂടെയാണ് ആത്തിഫ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിദേശത്തുവച്ച് ഗാനത്തിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായെന്നും, ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയുമാണെന്നാണ് സൂചന. ഏഴു വര്‍ഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. പാകിസ്താനി കലാകാര്‍ക്ക് സുപ്രിംകോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിച്ചത്. നവാഗതനായ നന്ദഗോപന്‍ വി ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മൃദുല്‍ മീറും നീരജ് കുമാറും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന 'ഹാല്‍' ഒരു പ്രണയകഥയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ഹാല്‍. മെയ് ആദ്യവാരം കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കും. തമിഴ് ചിത്രമായ മദ്രാസക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം ഒരേ സമയം റിലീസ് ചെയ്യും.

ക്യാമറ - കാർത്തിക് മുത്തുകുമാർ, കലാസംവിധാനം - പ്രശാന്ത് മാധവ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായൺ, വിഎഫ്എക്സ് - ഡിടിഎം (ഡിജിറ്റല്‍ ടര്‍ബോ മീഡിയ), ഡിസൈൻസ് - യെല്ലോ ടൂത്ത്, പിആര്‍ഒ - ആതിര ദില്‍ജിത്ത്

Similar Posts