Entertainment
മന്‍ കീ ബാത്ത് മതിയായി, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യൂ: നടന്‍ രാജേഷ് തായിലാങ്
Entertainment

മന്‍ കീ ബാത്ത് മതിയായി, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യൂ: നടന്‍ രാജേഷ് തായിലാങ്

Web Desk
|
16 May 2021 7:05 AM GMT

മിര്‍സാപൂര്‍ എന്ന വെബ്‌സീരിസിലൂടെ പ്രശസ്തനായ നടനാണ് രാജേഷ് തായിലാങ്

മന്‍ കി ബാത് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടന്‍ രാജേഷ് തായിലാങ്. മിര്‍സാപൂര്‍ എന്ന വെബ്‌സീരിസിലൂടെ പ്രശസ്തനായ നടനാണ് അദ്ദേഹം.

'ബഹുമാനപ്പെട്ട മോദിജീ, മന്‍ കി ബാത് മതിയായി. കോവിഡ് മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ സാമ്പത്തികവും അല്ലാത്തതുമായ പ്രയാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം. എന്ന് ഒരു സാധാരണ പൗരന്‍,' എന്നാണ് രാജേഷിന്‍റെ ട്വീറ്റ്.

സിദ്ധാര്‍ത്ഥ്, ദ സെക്കന്‍റ് ബെസ്റ്റ് എക്സോട്ടിക് മാരിഗോള്‍ഡ് ഹോട്ടല്‍, മുഖാബാസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രാജേഷ് തായിലാങ്. ഒടിടി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് അദ്ദേഹം. മിര്‍സാപൂരിന് പുറമെ ഡല്‍ഹി ക്രൈം, ക്രാക്ക്ഡൌണ്‍, കോമഡി കപ്പിള്‍ തുടങ്ങിയ സീരീസുകളില്‍ അഭിനയിച്ചു.

കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. വാക്സിന്‍ ക്ഷാമവും വാക്സിന്‍ സൌജന്യമായി എല്ലാവര്‍ക്കും ഉറപ്പുവരുത്താത്തതും ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമര്‍ശനം. കോവിഡ് രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെച്ച് ആ പണം കോവിഡ് വാക്സിന്‍ വാങ്ങാന്‍ ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Similar Posts