ബന്‍സാലിയുടെ സംവിധാനത്തില്‍ പുതിയ ചിത്രം 'ലവ് ആൻഡ് വാർ'; സന്തോഷം പങ്കുവെച്ച് ആലിയ ഭട്ടും വിക്കി കൗശലും
|വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രം 2025 ക്രിസ്മസ് ദിനത്തില്‍ പ്രക്ഷകരിലേക്കെത്തും
സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലവ് ആൻഡ് വാർ'. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ തുടങ്ങി വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രം 2025 ക്രിസ്മസ് ദിനത്തിലാണ് പ്രക്ഷകരിലേക്കെത്തുക. ആലിയ ഭട്ട്, വിക്കി കൗശലും ചിത്രത്തെക്കുറിച്ച് സമൂഹമാധ്യങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രണയമായിരിക്കും ചിത്രത്തിന്റെ പ്രധാന ഇതിവൃത്തമെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ചിത്രത്തെക്കുറിച്ചോ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ പുറത്തുവന്ന വിവരങ്ങളനുസരിച്ച് ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഇത് ആദ്യമായാണ് വിക്കിക്കൊപ്പം ആലിയയും രൺബീറും ഒന്നിച്ച് പ്രവർത്തിക്കുന്നത്.
അയാൻ മുഖർജി സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയിലാണ് രൺബീറും ആലിയയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി ബൻസാലി 2022 ൽ സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാടി ബോളിവുഡിനപ്പുറം മറ്റു ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ആലിയഭട്ടിന് മിക നടക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.