![bhavana urvashi honey rose new movie rani bhavana urvashi honey rose new movie rani](https://www.mediaoneonline.com/h-upload/2023/03/09/1355832-bhavana-honey-rose.webp)
ഭാവന, ഉര്‍വശി, ഹണി റോസ്... വരുന്നു റാണി
![](/images/authorplaceholder.jpg?type=1&v=2)
ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ഭാവന, ഉർവശി, ഹണി റോസ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന റാണി എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു തുടങ്ങിയവരും സിനിമയിലുണ്ട്. മാജിക് ടെയ്ൽ വർക്സ് പ്രൊഡക്ഷൻസിനുവേണ്ടി ശങ്കർ രാമകൃഷ്ണനും വിനോദ് മേനോനും ജിമ്മി ജേക്കബും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പതിനെട്ടാംപടി എന്ന സിനിമയ്ക്ക് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. 33 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായിക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
വിനായക് ഗോപാലാണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരി എഡിറ്റിങ് നിര്‍വഹിച്ചു. വിജയ ലക്ഷ്മി വെങ്കട്ടരാമനും ഉണ്ണികൃഷ്ണൻ രാജഗോപാലുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പശ്ചാത്തല സംഗീതം- ജോനാഥൻ ബ്രൂസ്. പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്- ഇന്ദ്രൻസ് ജയൻ, ആക്ഷൻ- സുപ്രീം സുന്ദർ.
ഭാവന ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. ഷാജി കൈലാസിന്റെ ഹണ്ട് എന്ന ചിത്രത്തിലാണ് ഭാവന നിലവില്‍ അഭിനയിക്കുന്നത്.