Entertainment
ശങ്കറും മേനകയും പാട്ടും; പൃഥ്വിയുടെ ക്രൈം ത്രില്ലർ ഭ്രമത്തിന്‍റെ  ടീസർ പുറത്തിറങ്ങി
Entertainment

ശങ്കറും മേനകയും പാട്ടും; പൃഥ്വിയുടെ ക്രൈം ത്രില്ലർ ഭ്രമത്തിന്‍റെ ടീസർ പുറത്തിറങ്ങി

Web Desk
|
25 Sep 2021 9:43 AM GMT

മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ ത്രില്ലർ ചിത്രം ഭ്രമത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ശങ്കർ, മേനക എന്നിവർ അനശ്വരമാക്കിയ 'ശരത്കാല സന്ധ്യ, കുളിർതൂകി നിന്നു' എന്ന ഗാനത്തിൽ നിന്നുമാണ് ടീസര്‍ തുടങ്ങുന്നത്.മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്‍റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഒരു കൊലപാതക രഹസ്യത്തിൽ കുടുങ്ങുന്ന അദ്ദേഹത്തിന്‍റെ സംഗീത യാത്ര സസ്പെൻസ്, പ്രചോദനം, ആശയക്കുഴപ്പം, നാടകം എന്നിവയുമായി ഇടകലർന്നിരിക്കുന്നു.

ആയുഷ്മാന്‍ ഖുറാന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അന്ധാദുനിന്‍റെ റീമേക്കാണ് ചിത്രം. ഹിന്ദിയില്‍ തബു അവതരിപ്പിച്ച വേഷത്തിലാണ് മംമ്ത എത്തുന്നത്. രാധിക ആപ്തെയുടെ റോളില്‍ റാഷിയും എത്തുന്നു.

ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ കൂടിയായ രവി കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എപി ഇന്റർനാഷണൽ,വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്. ഒക്ടോബർ 7ന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.



Similar Posts