2018ന്റെ വിജയത്തിൽ ആസിഫിനൊപ്പം പങ്ക് ചേർന്ന് ബിജു മേനോനും ദിലീഷ് പോത്തനും ജിസ് ജോയും
|അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമ്മാണവും ജിസ് ജോയ് സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ ലൊക്കേഷനിലാണ് വിജയാഘോഷം സംഘടിപ്പിച്ചത്
റിലീസ് ദിനം മുതൽ മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ വീണ്ടും ഹൗസ് ഫുൾ ബോർഡുകൾ തൂക്കി 2018 സിനിമ പ്രദർശനം തുടരുകയാണ്. ആദ്യദിവസം തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. യാതൊരുവിധ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ എത്തിയ ചിത്രം കാണാൻ തിയറ്ററിലേക്ക് ജനം ഒഴുകിയെത്തുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ '2018 എവരിവൺ ഈസ് എ ഹീറോ' എന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ആഘോഷിച്ചിരിക്കുകയാണ്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമ്മാണവും ജിസ് ജോയ് സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ ലൊക്കേഷനിലാണ് വിജയാഘോഷം സംഘടിപ്പിച്ചത്.
ജിസ് ജോയ് ചിത്രത്തിലെ മറ്റൊരു നായകനായ ബിജു മേനോനും ദിലീഷ് പോത്തനും സംവിധായകൻ ജിസ് ജോയും ആഘോഷത്തിൽ പങ്കെടുത്തു. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ഈ ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്.
ജിസ് ജോയിയുടെ കരിയറിലെ ആദ്യ മാസ്സ് ചിത്രമായി എത്തുന്ന ഈ സിനിമ മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സമൂഹത്തിൽ ഉത്തരവാദിത്വമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് പൂർണ്ണമായും മാസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്നത്. നവാഗതരായ ആനന്ദ് തേവർക്കാട്ട് - ശരത്ത് പെരുമ്പാവൂർ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഈ എസ്, കലാസംവിധാനം - അജയൻ മങ്ങാട്. മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത് കെ. എസ്., പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ. തലശ്ശേരി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്.