'ഇദ്ദേഹത്തിന് നിരന്തരം ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുക്കാനാകുമോ?'; വിദേശത്ത് നേരിട്ട വംശീയാധിക്ഷേപത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടന്‍
|താനും കുടുംബവും വിമാനത്താവളത്തിലെത്തിയപ്പോൾ ഒരു ജീവനക്കാരൻ തങ്ങളെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നാണ് അദ്ദേഹം പറയുന്നത്
ഇന്ത്യാക്കാർ മറ്റു രാജ്യങ്ങളിൽ പല തരത്തിലുള്ള വംശീയാധിക്ഷേപത്തിന് ഇരകളാകുന്ന വാർത്തകൾ നിരവധി തവണ നമ്മൾ കേട്ടിട്ടുണ്ട്. അത് പല തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്കും വഴിവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ താൻ നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് പ്രശസ്ത ഹിന്ദി നടൻ സതീഷ് ഷാ. താനും കുടുംബവും വിമാനത്താവളത്തിലെത്തിയപ്പോൾ ഒരു ജീവനക്കാരൻ തങ്ങളെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നാണ് അദ്ദേഹം പറയുന്നത്.
ഷായ്ക്കും കുടുംബത്തിനും പലപ്പോഴും എങ്ങനെയാണ് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നതെന്ന് മറ്റൊരു ജീവനക്കാരനോട് ആശ്ചര്യത്തോടെ ചോദിക്കുന്നത് കേട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഞങ്ങൾ ഇന്ത്യക്കാരാണെന്ന് അഭിമാനത്തോടെ അതിന് മറുപടി പറഞ്ഞുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് 11,000 ലേറെ ലൈക്കുകളാണ് ഷായുടെ ട്വീറ്റിന് ലഭിച്ചത്. അതേസമയം സംഭത്തിൽ ഖേദം പ്രകടിപ്പിച്ച് ഹീത്രൂ വിമാനത്താവള അധികൃതരും രംഗത്തെത്തി. ഇത്തരമൊരു സംഭവമുണ്ടായതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാമെന്നും എയർപോർട്ട് ട്വീറ്റ് ചെയ്തു.
I replied with a proud smile "because we are Indians" after I overheard the Heathrow staff wonderingly asking his mate"how can they afford 1st class?"
— satish shah🇮🇳 (@sats45) January 2, 2023
നിരവധി പേരാണ് വംശീയാധിക്ഷേപത്തിനെതിരെ നിലപാടെടുത്ത ഷായ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകാണമെന്നാണ് ചിലർ പറയുന്നത്. ഇന്നവർ എന്തെല്ലാം നേടിയിട്ടുണ്ടോ അതെല്ലാം അവരുടെ പൂർവികർ ഇന്ത്യയിൽ നിന്നും കൊള്ളയടിച്ച പണം കൊണ്ടാണ്. അടുത്ത തവണ ഈ കാര്യങ്ങൾ കൂടി പറയണമെന്നാണ് ഒരാളുടെ അഭിപ്രായം.
ഏതാനും ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെഹങ്കിലും സാരാഭായി സാരാഭായി എന്ന ജനപ്രിയ കോമഡി സീരീസാണ് ഷായെ പ്രശസ്തനാക്കിയത്. കൂടാതെ കോമഡി സർക്കസ് എന്ന ടി.വി പരിപാടിയിൽ വിധികർത്താവായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.