Entertainment
ദുല്‍ഖര്‍ കുറുപ്പായി അഭിനയിക്കുമ്പോള്‍ പോസിറ്റീവ് സൈഡ് വരുമോ എന്നായിരുന്നു പേടി: ചാക്കോയുടെ മകൻ
Entertainment

'ദുല്‍ഖര്‍ കുറുപ്പായി അഭിനയിക്കുമ്പോള്‍ പോസിറ്റീവ് സൈഡ് വരുമോ എന്നായിരുന്നു പേടി': ചാക്കോയുടെ മകൻ

Web Desk
|
7 Nov 2021 2:39 AM GMT

സിനിമയിൽ സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്നില്ലെന്ന് ബോധ്യമായെന്ന് ജിതിന്‍

ദുൽഖർ സല്‍മാന്‍‌ ചിത്രം കുറുപ്പിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയെന്ന് സുകുമാരകുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബം. സിനിമയിൽ സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്നില്ലെന്ന് ബോധ്യമായി. ജനം അറിയേണ്ട ചില സത്യങ്ങൾ സിനിമയിലുണ്ടെന്നും ചാക്കോയുടെ മകൻ ജിതിൻ പറയുന്നു.

സുകുമാരക്കുറുപ്പിന്‍റെ തിരോധാനം മൂന്നര പതിറ്റാണ്ടിലധികമായുള്ള ദുരൂഹതയാണ്. തന്നോട് രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ കുറുപ്പിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ദുൽഖർ നായകനാകുന്ന കുറുപ്പ് സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ ആശങ്ക പങ്കുവെച്ച് ചാക്കോയുടെ കുടുംബം രംഗത്ത് വന്നിരുന്നു. സുകുമാരക്കുറുപ്പിന് താരപരിവേഷം നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി നിയമ നടപടിയും തുടങ്ങി. എന്നാൽ സിനിമയുടെ പൂർത്തിയാക്കിയ പതിപ്പ് അണിയറ പ്രവർത്തകർ കാണിച്ചെന്നും സംശയങ്ങൾ നീങ്ങിയെന്നും ചാക്കോയുടെ മകൻ ജിതിന്‍ പറഞ്ഞു.

"ദുല്‍ഖര്‍ സല്‍മാന്‍ എന്നയാള്‍ കുറുപ്പായിട്ട് അഭിനയിക്കുമ്പോള്‍ പോസിറ്റീവ് സൈഡ് എന്തെങ്കിലും വരുമോ എന്നതായിരുന്നു പേടി. പക്ഷേ അങ്ങനെയൊന്നും സിനിമയില്‍ ഇല്ലെന്ന് മനസ്സിലായി. അതുകൊണ്ടാണ് നിയമ നടപടി വേണ്ടെന്ന് തീരുമാനിച്ചത്".

അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിന് പുറമെ ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. നവംബര്‍ 12നാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്.

Similar Posts