ചന്ദ്രമുഖി 2 റിലീസിന്; രാഘവ ലോറന്‍സ്, കങ്കണ റണാവത്ത് പ്രധാനവേഷത്തില്‍; മണിച്ചിത്രത്താഴിന് തുടര്‍ച്ചയോ?
|മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗവും അടുത്തിടെ റിലീസായിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്റെ കഥയുടെ തുടര്‍ച്ചയല്ലായിരുന്നു ഇത്. ഇപ്പോള്‍ ചന്ദ്രമുഖിക്കും രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ മണിച്ചിത്രത്താഴുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോയെന്ന ആകാംക്ഷ കാണികളിലുണ്ട്
പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ നിര്‍മ്മിച്ച്, രാഘവ ലോറന്‍സ്, കങ്കണ റണാവത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ചന്ദ്രമുഖി 2' റിലീസിന്. സെപ്റ്റംബര്‍ 19 വിനായക ചതുര്‍ഥി ദിനത്തില്‍ ലോകമെമ്പാടും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പി.വാസു സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം 18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടര്‍ച്ചയാണ്. മലയാളം ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്.
മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗവും അടുത്തിടെ റിലീസായിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്റെ കഥയുടെ തുടര്‍ച്ചയല്ലായിരുന്നു ഇത്. ഇപ്പോള്‍ ചന്ദ്രമുഖിക്കും രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ മണിച്ചിത്രത്താഴുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോയെന്ന ആകാംക്ഷ കാണികളിലുണ്ട്.
ആര്‍. ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സനിമയുടെ ചിത്രസംയോജനം ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. യുഗ ഭാരതി, മദന്‍ കാര്‍ക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ച ഈ ചിത്രത്തില്‍ വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി.എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വസ്ത്രാലങ്കാരം: പെരുമാള്‍ സെല്‍വം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റില്‍സ്: ജയരാമന്‍, ഇഫക്റ്റ്‌സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാര്‍, നാക് സ്റ്റുഡിയോസ്, ആക്ഷന്‍: കമല്‍ കണ്ണന്‍, രവിവര്‍മ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആര്‍ഒ: ശബരി.