Entertainment
റിലീസിനു കാത്തുനില്‍ക്കാതെ രാഹുല്‍ കോലി വിട പറഞ്ഞു;   ഇന്ത്യയുടെ  ഓസ്കർ എൻട്രി ഛെല്ലോ ഷോയിലെ ബാലതാരം
Entertainment

റിലീസിനു കാത്തുനില്‍ക്കാതെ രാഹുല്‍ കോലി വിട പറഞ്ഞു; ഇന്ത്യയുടെ ഓസ്കർ എൻട്രി 'ഛെല്ലോ ഷോ'യിലെ ബാലതാരം

Web Desk
|
11 Oct 2022 9:41 AM GMT

''ഛെല്ലോ ഷോ' എന്ന സിനിമയിൽ രാഹുല്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു

ജാംനഗര്‍: ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായ ഗുജറാത്തി ചിത്രം 'ഛെല്ലോ ഷോ' (ദി ലാസ്റ്റ് ഫിലിം ഷോ)യിലെ ബാലതാരം രാഹുൽ കോലി(10) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായിരുന്നു. ഒക്ടോബര്‍ 2നായിരുന്നു അന്ത്യം.

''ഛെല്ലോ ഷോ' എന്ന സിനിമയിൽ രാഹുല്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഒക്ടോബര്‍ 14നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. രാഹുലിന്‍റെ അച്ഛൻ ഒരു ഓട്ടോ റിക്ഷാ ഡ്രൈവറാണ്. സിനിമയുടെ റിലീസിനു ശേഷം തങ്ങളുടെ ജീവിതം മാറിമറിയുമെന്ന് മകൻ വിശ്വസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ സിനിമയുടെ റിലീസിനു കാത്തുനില്‍ക്കാതെ രാഹുല്‍ വിട പറയുകയായിരുന്നു. ജാംനഗറിനടുത്തുള്ള ഹാപ്പ ഗ്രാമത്തിൽ രാഹുലിന്‍റെ കുടുംബം കുട്ടിക്ക് വേണ്ടി പ്രാർഥനായോഗം നടത്തി.


2023-ലെ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് 'ഛെല്ലോ ഷോ'. സെപ്റ്റംബർ 20 ചൊവ്വാഴ്ച ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാൻ നളിൻ സംവിധാനം ചെയ്ത ചിത്രം മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



Similar Posts