'ഞെട്ടിച്ച വാര്‍ത്ത, ഹൃദയഭേദകം'; രാജ്കുമാറിന്റെ മരണത്തില്‍ ചിരഞ്ജീവി
|അപ്പു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്.
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ചിരഞ്ജീവി. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ഹൃദയഭേദകമാണെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
'പുനീത് രാജ്കുമാര് വളരം വേഗം പോയി. ആദരാഞ്ജലികള്‍. കന്നഡ, ഇന്ത്യന്‍ സിനിമ മേഖലയ്ക്ക് സംഭവിച്ചത് കനത്ത നഷ്ടം.' ചിരഞ്ജീവി കുറിച്ചു.
Shocking ,devastating & heartbreaking! #PuneethRajkumar gone too soon. 💔
— Chiranjeevi Konidela (@KChiruTweets) October 29, 2021
Rest in Peace! My deepest sympathies and tearful condolences to the family. A huge loss to the Kannada / Indian film fraternity as a whole.Strength to all to cope with this tragic loss!
അപ്പു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര് ജനിച്ചത്.
അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പര്‍താരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്.
അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്. സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.