ചിത്രം സിനിമയിലെ ബാലതാരം നടന്‍ ശരണ്‍ അന്തരിച്ചു
|കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണെന്നാണ് റിപ്പോർട്ട്
ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ നടന്‍ ശരൺ (49) അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രമായ വിഷ്ണുവിനൊപ്പം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്ന കഥാപാത്രമായിട്ടാണ് ശരണ്‍ അഭിനയിച്ചത്. സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.നടന്‍ മനോജ് കെ.ജയനും നടി രഞ്ജിനിയും ശരണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മനോജ് കെ.ജയന്‍റെ കുറിപ്പ്
"ശരൺ അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. 'കുമിളകൾ' സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, 'ചിത്രം' സിനിമയിൽ ലാലേട്ടന്‍റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും...വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു..പ്രണാമം".
Can't believe that you are no more my little brother, Saran Swarachithra 😰😰😰 who can forget your innocent performance in Chithram? Rest dear💋💋💋
Posted by Ranjini Sasha Selvarajoo on Wednesday, May 5, 2021
ഞാൻ "ചിത്രം" എന്ന ബ്ലോക്ക് ബ്ലസ്റ്റർ സിനിമയിൽ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചിട്ടുള്ള ആളാണ് എന്ന് എന്റെ സുഹൃത്തുക്കളിൽ എത്ര...
Posted by Saran Swarachithra on Saturday, February 3, 2018