Entertainment
ബോധപൂർവ്വമായ ഡീഗ്രേഡിങ്  ഇൻഡസ്ട്രിക് ഗുണകരമല്ല: മോഹൻലാൽ
Entertainment

'ബോധപൂർവ്വമായ ഡീഗ്രേഡിങ് ഇൻഡസ്ട്രിക് ഗുണകരമല്ല': മോഹൻലാൽ

Web Desk
|
19 Dec 2021 3:21 PM GMT

വലിയ സിനിമകൾ നിലനിന്നാൽ മാത്രമെ ഇൻഡസ്ട്രിക്ക് ഗുണമാകു

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ നേരിട്ട ഡീഗ്രേഡിങ്ങിനെതിരെ മോഹൻലാൽ. ബോധപൂർവ്വമായ ഡീഗ്രേഡിങ് ഇൻഡസ്ട്രിക്ക് ഗുണകരമല്ല. ഇത് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. ആരാണിത് ചെയ്യുന്നതെന്ന് അറിയില്ല. വലിയ സിനിമകൾ നിലനിന്നാൽ മാത്രമെ ഇൻഡസ്ട്രിക്ക് വളർച്ചയുണ്ടാകു എന്നും മോഹൻലാൽ പറഞ്ഞു.

അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ കണ്ടിട്ട് നല്ലതാണെങ്കിൽ നല്ലതെന്ന് പറയാം മോശമാണെങ്കിൽ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിങ് ഉണ്ടായി. അത് ഈ സിനിമയ്ക്ക മാത്രമല്ല ഒരുപാട് സിനിമയ്‌ക്കെതിരെ ഉണ്ടാവുന്നുണ്ട്. അന്യ ഭാഷ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും മലയാള സിനിമക്ക് നമ്മുടെ നാട്ടിൽ തന്നെ കിട്ടുന്നില്ല. ഇതിന് മാറ്റം വരണം. വ്യാജ പതിപ്പ് റിലീസ് ദിവസം തന്നെ ഇറങ്ങുന്നു ഇത് ഇൻഡസ്ട്രിയെ കൊല്ലുന്ന പ്രവർത്തിയാണെന്നും മോഹൻ ലാൽ പറഞ്ഞു.

അതേസമയം, അമ്മ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്. ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തും.

Similar Posts