Entertainment
വരാഹരൂപം ഗാനത്തിന് കോടതി വിലക്ക്; സന്തോഷം പങ്കുവെച്ച് തൈക്കുടം ബ്രിഡ്ജ്
Entertainment

'വരാഹരൂപം ഗാനത്തിന് കോടതി വിലക്ക്'; സന്തോഷം പങ്കുവെച്ച് തൈക്കുടം ബ്രിഡ്ജ്

ijas
|
28 Oct 2022 4:00 PM GMT

കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയാണ് ഗാനം വിലക്കി ഉത്തരവിട്ടത്

കോഴിക്കോട്: കന്നഡ ചിത്രം കാന്താരയിലെ 'വരാഹരൂപം' ഗാനത്തിനെതിരെ ഉയര്‍ന്ന മോഷണ വിവാദത്തില്‍ കോടതി ഇടപെടല്‍. വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിന് നിര്‍മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവരെ കോടതി വിലക്കി. 'വരാഹരൂപം' ഗാനം യൂട്യൂബ്, ആമസോണ്‍, സ്പോട്ടിഫൈ, വിങ്ക്, മ്യൂസിക്, ജിയോ സാവന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്നതിനും കോടതി വിലക്കുണ്ട്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയാണ് ഗാനം വിലക്കി ഉത്തരവിട്ടത്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകനും മ്യൂസിക് അറ്റോര്‍ണിയുമായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. വിധിയില്‍ സന്തോഷം പങ്കുവെച്ച തൈക്കുടം ബ്രിഡ്ജ് തുടര്‍ന്നും പിന്തുണ ആവശ്യപ്പെട്ടു.

കാന്താര സിനിമയിലെ 'വരാഹരൂപം' ഗാനത്തിന് ബി അജനീഷ് ലോക്നാഥ് ആണ് സംഗീതം നല്‍കിയത്. 2016ല്‍ തൈക്കുടം ബ്രിഡ്ജ് പുറത്തിറക്കിയ ഒമ്പത് പാട്ടുകളുള്ള ആല്‍ബത്തിന്‍റെ ടൈറ്റില്‍ ട്രാക്കായിരുന്നു 'നവരസം'. കഥകളിയുടെ പശ്ചാത്തലവുമായി ചേര്‍ത്താണ് പാട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടുഗാനങ്ങളും തമ്മില്‍ വലിയ സാമ്യതകളാണുള്ളത്. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിക്ക് നീങ്ങുമെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

Similar Posts