Entertainment
കാർത്തി ചിത്രം കൈദിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത് കോടതി തടഞ്ഞു
Entertainment

കാർത്തി ചിത്രം കൈദിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത് കോടതി തടഞ്ഞു

Web Desk
|
2 July 2021 2:17 AM GMT

പകർപ്പവകാശ നിയമപ്രകാരം കൊല്ലം സ്വദേശി രാജീവ് രഞ്ജൻ നൽകിയ പരാതിയിലാണ് നടപടി

കാർത്തി ചിത്രം കൈദിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത് കോടതി തടഞ്ഞു. പകർപ്പവകാശ നിയമപ്രകാരം കൊല്ലം സ്വദേശി രാജീവ് രഞ്ജൻ നൽകിയ പരാതിയിലാണ് നടപടി. തന്‍റെ കഥ തന്നെ അറിയിക്കാതെ സിനിമയാക്കുകയായിരുന്നു എന്നാണ് ഇയാളുടെ ആരോപണം. 4 കോടി രൂപ നഷ്ടപരിഹാരവും രാജീവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം കൈദി തന്‍റെ കഥയാണ് എന്ന് രാജീവ് രഞ്ജൻ പറയുന്നു. 2005 ൽ സ്വന്തം ജീവിതനുഭവത്തിൽ നിന്ന് താൻ എഴുതിയ കഥയാണ് 2019ൽ സിനിമയായത്. 2007 ൽ തന്‍റെ കഥ കൈദിയുടെ നിർമാതാവ് എസ്.ആർ പ്രഭുവിന് കൈമാറി. അന്ന് 10000 രൂപ അഡ്വാൻസ് നൽകുകയും സിനിമയാക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ കൈദി ടെലിവിഷനിൽ കണ്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയാണ് എന്ന് മനസിലായത്.

കൈദിയുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും എന്ന് പിന്നണി പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. രാജീവിന്‍റെ പരാതിയിൽ കൊല്ലം ജില്ലാ കോടതി ഇത് തടഞ്ഞു. ഒരു കേസുമായി ബന്ധപ്പെട്ട് ചെന്നൈ പുഴൽ ജയിൽ കഴിയേണ്ടി വന്നപ്പോഴാണ് രാജീവ് ഈ എഴുതിയത്. 102 പേജുള്ള കഥയ്ക്ക് ജീവ ഗന്ധി എന്നു പേരു നൽകിയിരുന്നു.



Similar Posts