Entertainment
Decided to commit suicide: later decided not to; Superstar Rajinikanths life story,tamil actor,politician,രജനിയുടെ രാഷ്ട്രീയ നിലപാട് നാളെ; ആരാധകര്‍ക്ക് പ്രതീക്ഷയും ആശങ്കയും
Entertainment

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു: പിന്നീട് വേണ്ടെന്ന് വെച്ചു; സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ ജീവിത കഥ

Web Desk
|
9 May 2024 10:33 AM GMT

തന്റെ വിജയത്തിൽ തമിഴ് ജനതയുടെ പങ്ക് അവിസ്മരണീയമാണെന്നും രജനി

കടുത്ത ദാരിദ്യത്തിൽ നിന്നും ലോകമറിയപ്പെടുന്ന അഭിനേതവായി മാറിയ പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ചിരിക്കുകയാണ് നടനും രാഷ്ട്രീയ നേതാവുമായ രജനീകാന്ത്.

പൊതു ഇടങ്ങളിൽ സംസാരിക്കാനുള്ള തന്റെ കഴിവും മനോധൈര്യവും തമിഴ് ജനതയുടെ പിന്തുണയുമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും രജനി പറഞ്ഞു. അത്‌കൊണ്ടാണ് ബസ് കണ്ടക്ടറിൽ നിന്നും സെലിബ്രിറ്റി നടനായി തനിക്ക് ഉയർന്നു വരാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു ഇടങ്ങളിൽ സംവദിക്കാനുള്ള കഴിവാണ് ഏതൊരു രാഷ്ട്രീയക്കാരനും വേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ആദ്യം ഓഫീസ് ബോയ്, കൂലിപ്പണി , മരപ്പണി, തുടങ്ങി നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ കുടുംബത്തിലെ ദാരിദ്രം കൊണ്ടാണ് ചെയ്തത്. കടുത്ത ദാരിദ്യം അനുഭവിച്ച താൻ പട്ടിണി എന്നത് നേരിട്ട് അറിഞ്ഞയാളാണെന്നും അദ്ദേഹം പറഞ്ഞു.

'' വലിയ പണക്കാരൻ ആവണമെന്ന ആഗ്രഹമുണ്ടായിരുന്ന താൻ ചെറുപ്പത്തിൽപ്പോലും ഒന്നിനെയും പേടിച്ചിട്ടില്ല. പക്ഷെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച നിമിഷമുണ്ടായിരുന്നു. അന്ന് എനിക്ക് വല്ലാത്ത പേടി തോന്നിയിരുന്നു. ചുറ്റും ആളുകൾ കൂടി നിൽക്കുന്ന ഒരു ദൈവീകന്റെ ഛായ ചിത്രം കണ്ടപ്പോഴാണ് ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞത് '' നടൻ പറഞ്ഞു.

തന്റെ വിജയത്തിൽ തമിഴ് ജനതയുടെ പങ്ക് അവിസ്മരണീയമാണ്. ബസ് കണ്ടക്ടറായ തന്നെ സ്യൂട്ട് ധരിച്ച് നിൽക്കാൻ കഴിയുന്ന ഒരാളാക്കി അവർ മാറ്റി എന്നും രജനീകാന്ത് പറഞ്ഞു.

Similar Posts