Entertainment
അയ്യേ..ഈ ഓട്ടോ ഡ്രൈവറാണോ നായകന്‍,അവരുടെ പരിഹാസം കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു; ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്നുപറഞ്ഞ് ധനുഷ്
Entertainment

അയ്യേ..ഈ ഓട്ടോ ഡ്രൈവറാണോ നായകന്‍,അവരുടെ പരിഹാസം കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു; ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്നുപറഞ്ഞ് ധനുഷ്

Web Desk
|
8 July 2022 10:26 AM GMT

കാതല്‍ കൊണ്ടേന്‍ ചിത്രീകരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു. ആരാണ് ഈ സിനിമയിലെ നായകനെന്ന്

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ തീര്‍ച്ചയായും ധനുഷ് എന്ന നടന്‍റെ പേരുണ്ടാകും. പരമ്പരാഗത നായക സങ്കല്‍പങ്ങള്‍ക്ക് ഒട്ടും ചേരാത്ത രൂപമായിരുന്നിട്ടുപോലും അഭിനയ മികവ് കൊണ്ട് സിനിമാരംഗത്ത് തന്‍റെതായ സ്ഥാനമുറപ്പിക്കാന്‍ ധനുഷിന് സാധിച്ചു. കരിയറിന്‍റെ തുടക്ക കാലത്ത് നേരിട്ട പരിഹാസങ്ങളെക്കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ധനുഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

''കാതല്‍ കൊണ്ടേന്‍ ചിത്രീകരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു. ആരാണ് ഈ സിനിമയിലെ നായകനെന്ന്. പരിഹസിക്കുമെന്ന് അറിയാവുന്നതിനാലും അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാത്തതിനാലും ആ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു നടനെ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. അതാണ് ഹീറോ എന്ന് പറഞ്ഞു.എന്നാൽ, ഞാനാണ് നായകൻ എന്നറിഞ്ഞപ്പോൾ സെറ്റിലുള്ളവരെല്ലാം എന്നെ നോക്കി ചിരിച്ചു. അയ്യേ ഇതാണോ ഹീറോ, ഈ ഓട്ടോ ഡ്രൈവര്‍ ആണ് ഹീറോ പോലും...അവര്‍ കളിയാക്കി. അന്ന് അതു ഉള്‍ക്കൊള്ളാനുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. ഞാനെന്‍റെ കാറിലിരുന്നു പൊട്ടിക്കരഞ്ഞു. പിന്നീട് ഞാന്‍ ചിന്തിച്ചു, എന്തുകൊണ്ട് ഒരു ഓട്ടോ ഡ്രൈവറിന് നായകന്‍ ആയിക്കൂടാ. അതാണ് എന്നെ ഇവിടെ എത്തിച്ചത്'' ധനുഷ് പറയുന്നു.

അന്ന് കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ ധനുഷിന്‍റെ വിജയയാത്ര ഇന്ന് ഗ്രേമാന്‍ എന്ന ഇംഗ്ലീഷ് സിനിമയിലെത്തി നില്‍ക്കുന്നു.ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സാണ് ഗ്രേമാനിന്‍റെ സംവിധാനം.

Similar Posts