പുതിയ റോക്കി ഭായിയോ? യുദ്ധഭൂമിയില്‍ തോക്കേന്തി ധനുഷ്; ക്യാപ്റ്റന്‍ മില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
|ധനുഷിന്റെ ചിത്രങ്ങളില്‍ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന 'ക്യാപ്റ്റന്‍ മില്ലര്‍' ഒരു ആക്ഷന്‍ പിരീഡ് ഡ്രാമയാണ്
റോക്കി, സാനി കായിദം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ് സൂപ്പര്‍താരം ധനുഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
യുദ്ധഭൂമിയില്‍ മരണപ്പെട്ട് കിടക്കുന്ന ആളുകളുടെ ഇടയില്‍ മിലിറ്ററി സ്റ്റൈല്‍ തോക്കേന്തി നില്ക്കുന്ന ധനുഷിന്റെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നീണ്ട മുടിയും കട്ടത്താടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ബഹുമാനം സ്വാതന്ത്രമാണ് എന്ന് അര്‍ഥം വരുന്ന 'റെസ്പെക്ട് ഈസ് ഫ്രീഡം' എന്ന ക്യാപ്ഷനോട് കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
ധനുഷിന്റെ ചിത്രങ്ങളില്‍ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന 'ക്യാപ്റ്റന്‍ മില്ലര്‍' ഒരു ആക്ഷന്‍ പിരീഡ് ഡ്രാമയാണ്. ചിത്രം ഒരേസമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.
ചിത്രത്തില്‍ ധനുഷിനെ കൂടാതെ കന്നട സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്, തെലുങ്ക് താരം സുന്ദീപ് കിഷന്, പ്രയങ്കാ മോഹന്‍, നിവേദിതാ സതീഷ്, ജോണ്‍ കൊക്കന് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രത്തില്‍ ജി.വി. പ്രകാശാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നാഗൂരാനും ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നുനിയുമാണ് നിര്‍വഹിക്കുന്നത്.