ബോളിവുഡിലെ ആദ്യ ഖാന്‍...പ്രണയ നായകന്‍
|അതിഭാവുകത്വം നിറഞ്ഞ അഭിനയ ശൈലിയില്‍ നിന്ന് ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച താരം
ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്കൊപ്പം നടന്ന നടനാണ് ദിലീപ് കുമാര്‍. അഞ്ച് പതിറ്റാണ്ട് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അഭിനയ പ്രതിഭ. അഞ്ച് പതിറ്റാണ്ടിനിടെ സിനിമാ പ്രേമികള്‍ക്ക് എന്നും ഓര്‍ത്തുവെക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ചാണ് ആ ഇതിഹാസം വിട വാങ്ങിയത്.
ബോളിവുഡിലെ ആദ്യ ഖാന്‍,, അതിഭാവുകത്വം നിറഞ്ഞ അഭിനയ ശൈലിയില്‍ നിന്ന് ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച താരം. ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാര്‍. ഇന്നത്തെ പാകിസ്താന്‍റെ ഭാഗമായ പെഷാവറിൽ 1922ലാണ് മുഹമ്മദ് യൂസഫ് ഖാനെന്ന ദിലീപ് കുമാറിന്‍റെ ജനനം,. പിന്നീട് മുംബൈയിലെത്തി.
പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരികയായിരുന്ന ദിലീപ് കുമാറിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസാണ്. 1944 ല്‍ ബോംബെ ടാക്കീസ് നിര്‍മ്മിച്ച ജ്വാര്‍ ബാട്ടയാണ് ആദ്യ സിനിമ. തുടക്കത്തില്‍ ദുരന്ത നായകന്‍റെ വേഷമാണ് തേടിയെത്തിയത്. വൈജയന്തി മാലക്കും മധുബാലക്കും നര്‍ഗിസിനൊപ്പമുള്ള നായക വേഷങ്ങളില്‍ പലതും ബോക്സോഫീസ് ഹിറ്റായി.
80കളില്‍ റൊമാന്‍റിക് ഹീറോയില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് മാറി. ദാഗ്,ആസാദ് , മുഗള്‍ ഇ അസം , ഗംഗാ ജമ്ന, കോഹിനൂര്‍, തുടങ്ങി നിരവധി ഹിറ്റുകള്‍. കഥാപാത്രങ്ങളിലേക്ക് ജീവന്‍ സന്നിവേശിപ്പിക്കുന്ന മെത്തേഡ് ആക്ടിങ് ഇന്ത്യന്‍ സിനിമയെ പരിചയപ്പെടുത്തിയത് ദിലീപ് കുമാറായിരുന്നു. 50 കളില്‍ ഒരു സിനിമക്ക് ഒരു ലക്ഷം പ്രതിഫലം പറ്റിയ ഇന്ത്യയിലെ ഒരെ ഒരു നടനാണ് ദിലീപ് കുമാര്‍. ആദ്യമായി മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതും ദിലീപ് കുമാറായിരുന്നു.
അസ്മാ സാഹിബയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് നടി സൈറാ ബാനുവിനെ ജീവിതവഴിയില്‍ കൂടെ കൂട്ടി. 1998ൽ ഇറങ്ങിയ കിലയിലാണ് അവസാനം അഭിനയിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രാജ്യസഭാ എംപിയായിരുന്നു. പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ തുടങ്ങി നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.