Entertainment
ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ മക്കളെ പഠിപ്പിക്കും? അല്‍ഫോണ്‍സ് പുത്രന്‍
Entertainment

'ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ മക്കളെ പഠിപ്പിക്കും?' അല്‍ഫോണ്‍സ് പുത്രന്‍

Web Desk
|
16 Jun 2021 6:16 AM GMT

സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തതിലാണ് അല്‍ഫോണ്‍സ് പുത്രന് പരാതി.

സിനിമാ മേഖലയ്ക്ക് ലോക്ക്ഡൗണ്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തതിലാണ് അല്‍ഫോണ്‍സ് പുത്രന് പരാതി. ചലച്ചിത്ര പ്രവര്‍ത്തകര്‍ എങ്ങനെ ജീവിക്കുമെന്നും മക്കളെ പഠിപ്പിക്കുമെന്നുമാണ് ചോദ്യം.

'എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തത്? പാല്‍ വിൽപ്പന നടത്തുന്നവർക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാം. സിനിമാ പ്രവർത്തകരെ എന്തുകൊണ്ട് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല? ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് വാങ്ങിക്കും? ഞങ്ങളുടെ മക്കളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ പെൻസിൽ ബോക്സ് വാങ്ങും? ഞങ്ങൾ എങ്ങനെയാണ് പണം സമ്പാദിക്കുക?' എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍റെ ചോദ്യം.

സിനിമാ തിയറ്ററുകളില്‍ കാണുന്നതുപോലെയല്ല സിനിമാ ഷൂട്ടിങ്. ക്ലോസ്അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ പോലും രണ്ട് മീറ്റർ മാറിനിൽക്കണം. പിന്നെ എന്തു യുക്തിയാണ് ഇവിടെ പറയുന്നത്? ആലോചിച്ച് ഒരു പരിഹാരം പറയൂ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

ലോക്ക് ഡൌണ്‍ രീതിയിലെ മാറ്റം നാളെ മുതലാണ് പ്രാബല്യത്തില്‍ വരിക. സംസ്ഥാന വ്യാപക ലോക്ക്ഡൌണിന് പകരം തദ്ദേശ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ഇളവുകളില്‍ സിനിമാ മേഖല ഇല്ല. വിനോദ പരിപാടികളും മാളുകളുടെ പ്രവർത്തനവും ഈ ഘട്ടത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Why is Film shooting not allowed ? If people who sell milk are allowed to work and people who sell food are allowed to...

Posted by Alphonse Puthren on Tuesday, June 15, 2021

Similar Posts