കണ്ടിരിക്കേണ്ട, ശക്തമായ ചിത്രം: 'നായാട്ടി'നെ പ്രശംസിച്ച് ഹന്‍സല്‍ മേത്ത
|നെറ്റ്ഫ്ലിക്സില്‍ എത്തിയതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് എത്തികൊണ്ടിരിക്കുന്നത്.
നെറ്റ്ഫ്ലിക്‌സില്‍ എത്തിയതോടെ മികച്ച പ്രതികരണം ലഭിക്കുന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിനെ പ്രശംസിച്ച് ബോളീവുഡ് സംവിധായകന്‍ ഹന്‍സല്‍ മേത്ത. ശക്തമായ ചിത്രമാണ് നായാട്ട് എന്ന് ഹന്‍സല്‍ മേത്ത ട്വിറ്ററില്‍ കുറിച്ചു.
Nayattu on @NetflixIndia is a very strong film. Engrossing, tense, real and nuanced with terrific characters. So well directed and acted. Try it.
— Hansal Mehta (@mehtahansal) May 15, 2021
ശക്തമായ ചിത്രമാണ് നായാട്ട്. ഉദ്വേഗജനകവും സൂക്ഷമമായ കഥാപാത്ര സൃഷ്ടികൊണ്ടും മികവുറ്റ ചിത്രം. നല്ല സംവിധാനവും അഭിനയവും കാഴ്ച്ചവെച്ചിരിക്കുന്ന സിനിമ എല്ലാവരും കണ്ടുനോക്കണമെന്നാണ് 'സ്‌കാം 1992' വിന്റെ സംവിധായകന്‍ കൂടിയായ ഹന്‍സല്‍ മേത്ത കുറിച്ചത്.
തിയേറ്റര്‍ റിലീസായി എത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയില്‍ പ്രദര്‍പ്പിച്ച് തുടങ്ങിയത്. ഇതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് എത്തികൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന പൊലീസ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഷാഹി കബീര്‍ ആണ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം.
സ്‌കാം 1992 വെബ് സീരീസിന് പുറമെ ഹല്‍സല്‍ മേത്തയുടെ ഷാഹിദ്, സിറ്റി ലൈറ്റ്‌സ്, അലീഗഡ് എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.