Entertainment
Manu James, Director, Nancy Rani, മനു ജെയിംസ്‌, നാന്‍സി റാണി
Entertainment

സംവിധായകൻ മനു ജെയിംസ്‌ അന്തരിച്ചു

Web Desk
|
25 Feb 2023 2:11 PM GMT

സംവിധാനം നിര്‍വ്വഹിച്ച ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് മനു ജെയിംസിന്‍റെ മരണം

കോട്ടയം: സംവിധായകൻ മനു ജെയിംസ്‌ (31) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച 'നാൻസി റാണി' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്. ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് മരണം. കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്‍റെയും, ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. നൈന മനു ജെയിംസ് ആണ് ഭാര്യ.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത 'ഐ ആം ക്യുരിയസ്' എന്ന ചിത്രത്തിലൂടെ ബാല താരമായാണ് ചലച്ചിത്ര പ്രവേശം. പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് ഇൻഡസ്ട്രികളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ ദേവാലയത്തില്‍ വെച്ചും നടക്കും. മനു ജെയിംസിന്‍റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അനുശോചനം അറിയിച്ചു.

Similar Posts