സംവിധായകന് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു
|നിലവിലെ ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിനെ 2016ലായിരുന്നു തെരഞ്ഞെടുത്തിരുന്നത്
സംവിധായകന് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് രാവിലെ പത്തരയോടെ എത്തിയാണ് ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സംവിധായകന് കമലിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം.
അതെ സമയം സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങളും എതിര്‍പ്പും ഉയര്‍ന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. സംഘ് പരിവാർ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ബി.ജെ.പി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്ത എം.ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുപക്ഷ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ വലിയ പ്രതിഷേധം പങ്കുവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനൊപ്പം എം.ജി ശ്രീകുമാര്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം.ജി ശ്രീകുമാറായിരുന്നു. 2016ല്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടി പ്രചാരണം നടത്തിയ എംജി ശ്രീകുമാര്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
നിലവിലെ ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിനെ 2016ലായിരുന്നു തെരഞ്ഞെടുത്തിരുന്നത്. നടി കെ.പി.എ.സി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍.