പ്രതിഫലത്തിന് പുറമെ ലാഭവിഹിതവും; അനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയത് വന്‍ തുക
|ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാൻ, ഗദർ 2 എന്നിവയുടെ റെക്കോഡുകൾ അനിമൽ തകർത്തു
മുംബൈ: രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് വങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിയേറ്ററുകളിലെത്തിയ സിനിമ ആദ്യ ദിവസംകൊണ്ട് തന്നെ 61 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാൻ, ഗദർ 2 എന്നിവയുടെ റെക്കോഡുകൾ അനിമൽ തകർത്തു. ചിത്രത്തിൻറെ ഹിന്ദി പതിപ്പ് 50 കോടിയും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകളിൽ നിന്നായി 11 കോടിയുമാണ് നേടിയത്. 2023ലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണറായി മാറിയിരിക്കുകയാണ് ചിത്രം.
രൺബീർ കപൂറിന്റെ കരിയറിലെ ഹിറ്റ് ചിത്രമായി അനിമൽ മാറുകയാണ്. 75 കോടി കലക്ഷനുമായി ജവാനാണ് ഒന്നാമത്. ബോക്‌സോഫീസിൽ പുതിയ റെക്കോർഡുമായി കുതിക്കുന്ന അനിമലിനായി നടൻ രൺബീർ കപൂർ വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. സാധാരണ 70 കോടി രൂപയാണ് രൺബീർ വാങ്ങാറ്. എന്നാൽ ഈ അനിമലിൽ പ്രതിഫലത്തോടൊപ്പം ലാഭത്തിന്റെ ഒരു വിഹിതവും താരത്തിന് ലഭിക്കും. അനിമലിനായി 35 കോടിയായി കുറച്ചതായി സിയാസത്ത് റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിലെ നായിക രശ്മികയുടെ പ്രതിഫലം ഏഴ് കോടിയാണെന്നാണ് വിവരം. നായകന്റെ അച്ഛനായി വെള്ളിത്തിരയിലെത്തിയ അനിൽ കപൂർ രണ്ട് കോടി രൂപയും വില്ലനായി തിളങ്ങിയ ബോബി ഡിയോൾ നാല് കോടിയുമാണ്. വാങ്ങിയിരിക്കുന്നത്.
സന്ദീപ് റെഡ്ഡിയുടെ മൂന്നാമത്തെ ചിത്രമായ അനിമലിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അമിത് റോയ് ആണ്. ഹർഷവർദ്ധൻ രാമേശ്വർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ ബോബി ഡിയോളിനു പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.