മഞ്ഞുമ്മല്‍ ബോയ്‌സ് കാണാതിരിക്കരുത്- ഉദയനിധി സ്റ്റാലിന്‍
|മഞ്ഞുമ്മല്‍ ടീം തിരിച്ച് സ്റ്റാലിന് നന്ദിയും അറിയിച്ചിട്ടുണ്ട്.
തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് തമിഴ്‌നാട് യുവജനക്ഷേമ സ്‌പോര്‍ട്‌സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. ചിത്രം കണ്ടുവെന്നും ആരും കാണാതിരിക്കരുതെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. മഞ്ഞുമ്മല്‍ ടീം തിരിച്ച് നന്ദിയും അറിയിച്ചിട്ടുണ്ട്.
'മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്'. എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവിസിനേയും എക്‌സില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. സ്റ്റാലിന്റെ പോസ്റ്റ് വയറലായിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വന്‍ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഫെബ്രുവരി 22 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ 25 കോടിയാണ്. 3.35 കോടി രൂപയാണ് ചിത്രത്തിന്റെ കേരളത്തിലെ ഓപ്പണിങ് കളക്ഷന്‍. മികച്ച പ്രതികരണം തന്നെയണ് തമിഴ് നാട്ടില്‍ നിന്നും ലഭിക്കുന്നത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എറണാംകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലീം കുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സംഗീതം: സുഷിന്‍ ശ്യാം, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പി.ആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍- എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.